Showing posts with label vigadhithar. Show all posts
Showing posts with label vigadhithar. Show all posts

മുനവ്വറലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ വിഘടിതര്‍ വെട്ടിലായി

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഊദ് എക്‌സ്‌പോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെന്നു തെളിഞ്ഞു.
ഒരു സ്വകാര്യ വ്യക്തിയുടെ ഊദ് കട ഉദ്ഘാടനം ചെയ്ത ഫോട്ടോയും വാര്‍ത്തയും മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമാക്കി മാറ്റി മര്‍കസിന്റെ മീഡിയാസെല്ലില്‍ നിന്നും ചാനലുകളിലേക്കും പത്രങ്ങളിലേക്കും വാര്‍ത്തയായി അയക്കുകയായിരുന്നു.
മിക്ക പത്രങ്ങളും ചാനലുകളും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത മാറ്റിവച്ചെങ്കിലും ചില പത്രങ്ങള്‍ അന്വേഷണം നടത്താതെ പ്രസിദ്ധീകരിച്ചു വെട്ടിലാവുകയാണുണ്ടായത്. വാര്‍ത്ത നിഷേധിച്ചു മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവന ഇറക്കിയതോടെ കാന്തപുരം സുന്നികളുടെ വ്യാജ നടപടി ഒരിക്കല്‍കൂടി പുറത്തായി.
കട ഉടമ ഷംസുദ്ദീനും മര്‍കസ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മൂന്ന് പീഡന കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാന്തപുരം സുന്നി വിഭാഗം ഇതോടെ കൂടുതല്‍ പരിഹാസ്യരായിരിക്കുകയാണ്.
തങ്ങളുടെ ഉദ്ഘാടന സമയത്ത് കടയിലെത്തി ഫോട്ടോ എടുത്തതും അത് വ്യാപക പ്രചണത്തിന് മാധ്യമക്ക് നല്‍കിയതും  കാന്തപുരത്തിന്‍റെ മകന്‍ കൂടിയായ ഹക്കീം അസ്ഹരിയാണെന്നാണ് ആരോപണം. ഇദ്ധേഹത്തിന്  കടയുടമയുടെ ക്ഷണമില്ലെന്നു മാത്രമല്ല, ഈ പരിപാടിയില്‍ പങ്കെടുക്കെരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നതായി കടയുടമയും പറഞ്ഞു.

സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യേറല്‍; ചാനല്‍ വാര്‍ത്ത ദുരുദ്ദേശപരം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യേറാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മുസ്‌ലിം രാഷ്ടീയ സംഘടന കൂട്ട് നില്‍ക്കുന്നു എന്ന പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത ദുരുദ്ധേശപരമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. 
മലപ്പുറം ജില്ലയിലെ തച്ചണ്ണ പള്ളി,മദ്‌റസ തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ പ്രധിനിധി തന്നെ സമീപിച്ചിരുന്നു. വ്യാജ കേശ പ്രശ്‌നത്തില്‍ ജനപിന്തുണ നഷ്ടമായ കാന്തപുരം വിഭാഗം സ്വന്തം അണികള്‍ക്ക് വീര്യം പകരുവാന്‍ സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യേറുകയെന്ന പഴയ തന്ത്രം വീണ്ടും പുറത്തിറക്കുകയാണെന്നും ഇതിന് പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസ്സിലെ ഒരു ഗ്രൂപ്പാണെന്നും ഞാന്‍ പ്രതികരിച്ചിരുന്നു.
സ്വന്തം ഗ്രൂപ്പിന് ശക്തി കൂട്ടാന്‍ കാന്തപുരം വിഭാഗത്തെ ചില കോണ്‍ഗ്രസ് നേതാക്കളും, സമസ്തയുടെ സ്ഥാപനം പിടിച്ചെടുക്കാന്‍ അത്തരം നേതാക്കളെ കാന്തപുരവും ഉപയോഗപ്പെടുത്തി ഒത്തുകളി നടത്തുകയാണ്. ഇക്കാര്യം വ്യക്തമായി അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടും, ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് പ്രശ്‌നം വഷളാക്കിയതെന്ന് ഭാഗികമായി അവതരിപ്പിച്ച് മുസ്‌ലിംലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഞാന്‍ പ്രതികരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്രമം തികച്ചും അസംബന്ധമാണ്.
അഭിമുഖം പൂര്‍ണമായി നല്‍കിയാല്‍ കള്ളക്കളി വെളിച്ചത്താവും. സമസ്തയുടെ സ്ഥാപന പ്രശ്‌നങ്ങളില്‍ മുസ്‌ലിം ലീഗ് എക്കാലത്തും നീതിപൂര്‍വമായ സമീപനമാണ് സ്വീകരിച്ച് വന്നിട്ടുള്ളത്. ലീഗിനേയും സമസ്തയുടെ അണികളേയും രണ്ടു തട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ ആശവിതച്ച് നിരാശ കൊയ്യാന്‍ വിധിക്കപ്പെട്ടവരാണന്നും അദ്ധേഹം പറഞ്ഞു.

എസ്.എസ്.എഫ്‌ സമ്മേളനം; വിഘടിതരെ 'വിറപ്പിച്ച്' ജപ്‌തി നോട്ടീസ്‌

  എസ്.എസ്.എഫ്‌ സമ്മേളനം കഴിയുന്നതോടെ എതിരാളികള്‍ വിറച്ചു വിറച്ചു ചത്തു പോകുമെന്ന കാന്തപുരത്തിന്റെ കരിനാക്ക്‌ വിഘടിതരിലേക്ക്‌ തന്നെ തിരിച്ചടിക്കുന്നു.. പ്രസ്‌തുത സമ്മേളനത്തിന്റെ പേരില്‍ വിഘടിതരെ ഞെട്ടിച്ച്‌ ജപ്‌തി നോട്ടീസാണ്‌ നേതാക്കള്‍ക്ക്‌ കൈപ്പറ്റേണ്ടി വന്നിരിക്കുന്നത്‌. ജപ്‌തി വിവരം വിശദീകരിക്കുന്ന ഒരു പത്രവാര്‍ത്ത താഴെ:

കാന്തപുരത്തിന്റെ നിലപാട്: രാഷ്ട്രീയ പാര്‍ട്ടികള്‍ നയം വ്യക്തമാക്കണം. എസ്.വൈ.എസ്

മലപ്പുറം: വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന ആപല്‍കരമായ നിലപാട് സ്വീകരിക്കുന്ന കാന്തപുരം വിഭാഗത്തോടുള്ള നിലപാടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ഭാരതം ഒരു നിര്‍ണായക തെരഞ്ഞെടുപ്പ് ഗോതയിലാണ്. മതേതര കക്ഷികള്‍ ചേരിതിരിഞ്ഞു പോരാടുമ്പോള്‍ ഫാസിസ്റ്റുകളും സഹയാത്രികരും ഐക്യപെട്ടാണ് മത്സര രംഗത്തുള്ളത്.
2002ലെ ഗുജ്‌റാത്തിലെ വംശഹത്യക്ക് ഭരണ സ്വാദീനമുപയോഗിച്ച് നേതൃത്വം നല്‍കിയ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള യാത്രക്ക് സഹായകമായ സമീപനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിം പണ്ഡിതന്മാര്‍ സ്വീകരിച്ചു കാണുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത്‌
പരിപാടിയെ  കുറിച്ചുള്ള
ഒരു പത്ര വാർത്ത‍ 
ലക്ഷദ്വീപില്‍ പരേതനായ സഈദ് സാഹിബിന്റെ കാലം മുതല്‍ കാന്തപുരം വിഭാഗം കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്താണ്. 
ഗുര്‍ഗില്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എ.പി.വിഭാഗത്തിലെ പ്രാദേശിക നേതാക്കള്‍ ബി.ജെ.പി.യെ സഹാച്ചു പരസ്യരംഗത്തുണ്ടായിരുന്നു. ദക്ഷിണകനഡയിലും ഈ നിലപാടാണവര്‍ സ്വീകരിച്ചത്.
കേരളത്തില്‍ ആര്യാടന്‍ മുഹമ്മദ്, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും, ചില കമ്മ്യൂണിസ്റ്റ് നേതാക്കളും കാന്തപരും വിഭാഗത്തെ വഴിവിട്ട് സഹായിക്കുകയും നീതികേടിന് കൂട്ടുപിടിക്കുകയുമാണ്. ചെമ്പരിക്ക ഖാസി കൊല വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു എന്ന് ആരോപിതനായ പോലീസ് ഉദ്യോഗസ്ഥര്‍ ഹബീബുര്‍റഹ്മാന്റെ കാര്യത്തില്‍ കേരള ആഭ്യന്തരവകുപ്പിന്റെ സമീപനം സംശയാസ്പദമാണ്. വ്യാജകേശം സൂക്ഷിക്കാന്‍ വഴിവിട്ടു നടത്തിയ പണപിരിവ് സംബന്ധിച്ച് കേരള ആഭ്യന്തരവകുപ്പ് ഹൈകോടതയില്‍ സമര്‍പിച്ച സത്യവാങ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തിയത്. ഗുജ്‌റാത്തിലെ അലഹബാദില്‍ നരേന്ദ്രമോദിക്ക്