പൈതൃകത്തിന്റെ കാവലാളുകളാവുക: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
കാസര്‍കോട് : ഇസ്‌ലാമിന്റെ ഉല്‍ഭവകാലത്ത് തന്നെ മതത്തിന്റെ തനതായ രൂപം കേരളത്തിലും കാസര്‍കോടിന്റെ മണ്ണിലും എത്തിയിട്ടുണ്ടെന്നും പ്രവാചകരുടെയും അവിടത്തെ സഹാബത്തിന്റെയും പാത പിന്തുടരുന്നവരാണ് യഥാര്‍ത്ഥ മതവിശ്വാസികളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഫെബ്രുവരി 14,15,16 തീയതികളിലായി പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രധാന പന്തല്‍ നിര്‍മ്മാണ ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗം ഉല്‍ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെയും സ്വഹാബത്തിന്റെയും പാത പിന്തുടര്‍ന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് പ്രവാചകര്‍ നമ്മോട് ഉണര്‍ത്തിയിട്ടുണ്ടെന്നും ആ പൈതൃകം കാത്തുസൂക്ഷിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നയങ്ങള്‍ ശരിയായ പൈതൃകത്തിന്റെ പാതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു. അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു. ചന്തേര പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാന്‍ ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, സംസ്ഥാന സെക്രട്ടറി അഹമ്മദ് മൗലവി തേര്‍ളായി, മുജീബ് ഫൈസി പൂലോട്, അബ്ദുള്‍ ഖാദര്‍ അല്‍ഖാസിമി ബംബ്രാണ, ഇസ്മാഈല്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ഇബ്രാഹീം ഫൈസി ജെഡിയാര്‍, പി.എസ്. ഇബ്രാഹീം ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, എന്‍.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, എം.പി. മുഹമ്മദ് ഫൈസി, യു. സഹദ് ഹാജി, ടി.എ. മുഹമ്മദ് കുഞ്ഞി തുരുത്തി, സി.ബി. അബ്ദുല്ല ഹാജി, കെ.എം. അബ്ദുല്ല ഹാജി, ബദറുദ്ദീന്‍ ചെങ്കള, എം.എ. ഖലീല്‍, മുബാറക് അസൈനാര്‍ ഹാജി, ദാവൂദ് ചിത്താരി, റഷീദ് ബെളിഞ്ചം തുടങ്ങിയവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.