ദുബൈ SKSSF മനുഷ്യ ജാലിക ജനു.24 ന് ദുബൈ കെ.എം.സി.സിയിൽ

ദുബൈ : എസ്.കെ. എസ്.എസ്.എസ് ദുബൈ സ്റ്റേറ്റ് കമിറ്റിയുടെ മനുഷ്യജാലിക ജനുവരി 24 വെള്ളി വൈക്കീട്ട് 4 മണിക്ക് ദുബൈ കെ.എം.സി.സി ഗ്രൗണ്ടില്‍ വെച്ച് നടക്കും . 
ഇന്ത്യന്‍ റിപബ്ലിക്ക് ദിനത്തോടനുഭന്ന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ലോകത്തിന്റെ നാല്പതോളം കേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായണ് ദുബൈയിലും മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. 
പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രെട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്ര രക്ഷക്ക് സൗഹര്‍ദ്ദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മത സൗഹാര്‍ദ്ദവും രാജ്യ സ്നേഹവും ഉയര്‍ത്തിപ്പിടിച്ച് പരിപാടി സംഘടിപ്പിക്കുന്നു.