മഞ്ചേശ്വരം : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ദര്‍സ്- അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ മുതഅല്ലിം സമ്മേളനം നാളെ(വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് പൈവളിഗ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും.
ജില്ലാ ത്വലബാവിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്.സമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹമ്മദ് തേര്‍ളായി വിഷയാവതരണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരീസിന്‍ ജില്ലാ പ്രസിഡണ്ട് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന , ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, സിദ്ധിഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, റസാഖ് അസ്ഹരി പാത്തൂര്‍, മജീദ് ദാരിമി പൈവളിഗ ,അഫ്‌സല്‍ പടന്ന, സിദ്ധീഖ് മണിയൂര്‍,ഹാരിസ് ഗാളിമുഖംതുടങ്ങിയവര്‍ പ്രസംഗിക്കും.