ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പങ്കെടുത്ത ബഹ്‌റൈന്‍
എം.പിമാര്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍ക്ക്
ബഹ്‌റൈന്റെ
ഉപഹാരം നല്‍കുന്നു
|
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട്–ഫൈസാബാദില്‍ കഴിഞ്ഞ ദിവസം സമാപിച്ച ജാമിഅ നൂരിയ്യ അറബിക് കോളേജ് 51–ാം വാര്‍ഷിക 49–ാം സനദ് ദാന സമ്മേളനത്തിലാണ് ബഹ്‌റൈന്‍ എം.പിമാരായ ബഹു. ഹസന്‍ ഈദ് ബുഖമ്മാസ്, ബഹു. അഹ് മദ് അബ്‌ദുല്‍ വാഹിദ് അല്‍ ഖറാത്ത എന്നിവരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമായത്.
‘ജാമിഅ നൂരിയ്യ’ എന്ന സ്ഥാപനത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ പ്രകാശഭൂരിതമായ നിങ്ങളെ ദര്‍ശിക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയത് എന്ന മുഖവുരയോടെയാണ് ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എം.പി. തന്റെ പ്രഭാഷണം ആരംഭിച്ചത്.
തുടര്‍ന്ന് “നിങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ പ്രവാചക സ്‌നേഹികളല്ലേ?” എന്ന് സദസ്സിനോട് ചോദിച്ച്, അവരെ കൊണ്ട് മറുപടി പറയിപ്പിച്ച് സദസ്സിനെ ആവേശ ഭരിതമാക്കി പ്രഭാഷണം തുടര്‍ന്ന അദ്ധേഹം, പ്രവാചക സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ ഇത്തരം പണ്‌ഢിതരെ (ബിരുദദാരികളെ ചൂണ്ടിക്കാണിച്ച്) വാര്‍ത്തെടുക്കേണ്ടത് നമ്മുടെ കടമയാണെന്നും വ്യക്തമാക്കി.
ജാമിഅ:യില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും നിങ്ങളുടെ സ്വീകരണവും അവിസ്‌മരണീയമാണെന്നും ഇക്കാര്യങ്ങളെല്ലാം ബഹു.രാജാവടക്കമുള്ളവര്‍ പങ്കെടുക്കുന്ന സഭയില്‍ വിവരിക്കുമെന്നും അറിയിച്ചാണ് ബുഖമ്മാസ് എം.പി. തന്റെ ഹൃസ്വമായ വാക്കുകള്‍ അവസാനിപ്പിച്ചത്.
തുടര്‍ന്ന് സംസാരിച്ച അബ്‌ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. പൌരാണിക കാലം മുതല്‍ നിലനില്‍ക്കുന്ന സുദൃഢമായ ഇന്തോ–അറബ്–ബഹ്‌റൈന്‍ ബന്ധങ്ങള്‍ വിശദീകരിച്ചാണ് തന്റെ പ്രഭാഷണമാരംഭിച്ചത്. കാലങ്ങളോളം കപ്പല്‍ മാര്‍ഗം കേരളത്തിലെത്തി മുന്‍ഗാമികള്‍ തുടര്‍ന്നിരുന്ന വാണിജ്യ ബന്ധങ്ങളും യാത്രകളും അദ്ധേഹം വിശദീകരിച്ചു.
ഇതര മതസ്‌തരോടുള്ള പെരുമാറ്റ രീതിയും സഹിഷ്‌ണുതയും പ്രായോഗികമായി ഞങ്ങളെ പഠിപ്പിച്ചത് നിങ്ങളാണ്. ഈയിടെ ബഹ്‌റൈനില്‍ നടന്ന മുസ്ലിം–കൃസ്‌ത്യന്‍–ഹിന്ദു മത നേതാക്കളുടെ സംയുക്ത സംഗമവും അദ്ധേഹം അനുസ്‌മരിച്ചു.
പൊതുവെ, ബഹ്‌റൈനില്‍ മാത്രമല്ല, ഗള്‍ഫ് രാഷ്‌ട്രങ്ങളിലെല്ലാം ‘മലബാരി’ എന്നറിയപ്പെടുന്ന കേരളീയരെ ഉന്നതമായ ധാര്‍മ്മിക ബോധം കൊണ്ട് വേറിട്ടു നിര്‍ത്താന്‍ സഹായിച്ചത് മലബാറിലെ ഇത്തരം സ്ഥാപനങ്ങളും അതിന് നേതൃത്വം നല്‍കുന്ന സമസ്‌തയും ബിരുദദാരികളായ നിങ്ങളുമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ശിക്ഷണത്തില്‍ വളര്‍ന്നതു കൊണ്ടാണ് കേരളീയമുസ്ലിംകള്‍ എവിടെയും സ്വീകാര്യരായത്.
ബഹ്‌റൈനില്‍ വിദേശികളാണെന്ന വ്യത്യാസം പോലുമില്ലാതെയാണ് 42–ാം ദേശീയ ദിനാഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായി അവര്‍ ആഘോഷിച്ചത്. ദേശീയദിനാഘോഷത്തോടനുബന്ധിച്ച് സല്‍മാനിയ്യയില്‍ മലയാളികള്‍ നടത്തിയ രക്തദാന ക്യാമ്പും, ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് ശിഫ അല്‍ ജസീറ നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പും അദ്ധേഹം പ്രത്യേകം പരാമര്‍ശിച്ചു.
മത–ദേശ–വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ന• ചെയ്യാനുള്ള നല്ലപാഠങ്ങള്‍ പകരാന്‍ ഈ സ്ഥാപനത്തിനും അതിന്റെ നേതാക്കള്‍ക്കും ബിരുദധാരികള്‍ക്കും ഇനിയും അല്ലാഹു സൌഭാഗ്യം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്‌താണ് ബഹു. ഖറാത്ത എം.പി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്‌ത പ്രസിഡന്റ് ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ല്യാര്‍, ജന.സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ എന്നീ നേതാക്കള്‍ക്ക് ബഹ്‌റൈനില്‍ നിന്നുള്ള തങ്ങളുടെ ഉപഹാരങ്ങള്‍ കൂടി സമര്‍പ്പിച്ചാണ് എം.പിമാര്‍ വേദിവിട്ടത്.
For more videos pls click here: http://www.jamianooriyya.blogspot.in/p/blog-page_6.html