അബുദാബി : അബു ദാബി സ്റ്റേറ്റ് SKSSF ന്റെ സര്ഗലയം-2013 ഇന്ന് വെള്ളിയാഴ്ച (നവംബര് ഒന്നിന്) (01/11/2013) രാവിലെ 8-30 മുതൽ രാത്രി 11-30 വരെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും . സബ്ജൂനിയര്, ജൂനിയര്, ജനറല് എന്നീ വിഭാകത്തില് 40 ഇനങ്ങളിലായി 200 ഓളം മല്സരാര്തഥികള് പങ്കെടുക്കുന്ന മത്സരത്തില്‍ നാലു വേദികളിലായി മത്സരം നടക്കും. ഖുരാന് പാരായണം മാപ്പിളപ്പാട്ട്, അറബി ഗാനം, മലയാളം അറബിക് ഇംഗ്ലീഷ് പ്രസംഗങ്ങള്, കഥാപ്രസംഗം പ്രബന്ധ മത്സരങ്ങള, ക്വിസ് മത്സരങ്ങള്, സമൂഹ ഗാനം, ദഫ്മുട്ട്, ബുര്ട ആലാപനം തുടങ്ങി ഇനങ്ങളില്‍ ജില്ലാ സര്‍ഗലയത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരാണ് മത്സരത്തില്‍ പങ്കെടുക്കുക.