കടലാക്രമണം; സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്യണം : SKSSF
പൊന്നാനിയില്‍
കടലാക്രമണ മേഖലയില്‍ നടത്തിയ
പ്രാര്‍ത്ഥന
പൊന്നാനി
: കടലാക്രമണത്തിനിരയാകുന്നവര്‍ക്ക്
ധനസഹായം ലഭ്യമാകുന്ന തരത്തില്‍
നിലവിലുള്ള സര്‍ക്കാര്‍
ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും
വീടും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ
കണ്ണീര് കാണാന്‍ അധികാരികള്‍
തയ്യാറാകണമെന്നും SKSSF
നേതാക്കള്‍
ആവശ്യപ്പെട്ടു.
പുതുപൊന്നാനിയില്‍
കടലാക്രമണ ദുരിതം വിതച്ച
ഭാഗങ്ങള്‍ നേതാക്കള്‍
സന്ദര്‍ശിച്ചു. കടല്‍ഭിത്തി
കെട്ടാന്‍ ഫണ്ട് അനുവദിക്കുകയും
വേഗത്തില്‍ ഭരണ സാങ്കേതിക
അനുമതികള്‍ ലഭ്യമാക്കുകയും
ചെയ്തത് അഭിനന്ദനാര്‍ഹമാണ്.
എന്നാല്‍ ഈ
ഭിത്തി കെട്ടാന്‍ വൈകിയാല്‍
കൂടുതല്‍ വീടുകള്‍ കടലെടുക്കുന്ന
സ്ഥിതിയാണിവിടെ. കടല്‍
ക്ഷോപത്തിന് ഇരയാവുന്നവര്‍ക്ക്
നാമമാത്രമായ സര്‍ക്കാര്‍
സഹായം പോലും ലഭിക്കുന്നില്ല.
വീടും സമ്പാദ്യവും
മാത്രമല്ല, സ്വന്തം
ഭൂമി കൂടി ഇല്ലാതാവുന്ന
പാവങ്ങളെ പരിഗണിക്കാന്‍
തയ്യാറാവണം. സംസ്ഥാന
പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍, സാലിം
ഫൈസി കൊളത്തൂര്‍, സി.എച്ച്.
ത്വയ്യിബ്
ഫൈസി, സംസ്ഥാന
സെക്രട്ടറി പി.എം.
റഫീഖ് അഹ്‍മദ്,
ശഹീര്‍ അന്‍വരി
തുടങ്ങിയവര്‍ സംബന്ധിച്ചു.