SKSSF പരിസ്ഥിതി കാമ്പയിന്‍ തുടങ്ങി

കൈപമംഗലം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF സംസ്ഥാന വ്യാപകമായി 'പരിസ്ഥിതി നിലനില്‍പ്പിന്റെ ജീവതാളം' എന്ന പ്രമേയവുമായി ആചരിക്കുന്ന കാമ്പയിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ ചാമക്കാലയില്‍ നിര്‍വ്വഹിച്ചു. പ്രകൃതി ചൂഷണത്തിലൂടെ പ്രപഞ്ചം നശിക്കുമെന്നും വിഭവങ്ങള്‍ പരിപോഷിപ്പിക്കല്‍ ജീവിതത്തിന്റെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. നഹ്ജുര്‍റശാദ് കോളേജ് അങ്കണത്തില്‍ മരം നട്ടാണ് ചടങ്ങുകളുടെ പ്രാരംഭം കുറിച്ചത്. SKSSF മേഖല, ക്ലസ്റ്റര്‍, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മരം നടീല്‍, സെമിനാര്‍, പ്രബന്ധമത്സരം, കര്‍ഷകരെ ആധരിക്കല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കുമെന്ന് അധ്യക്ഷത വഹിച്ച അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി പറഞ്ഞു. ടി.എം ഹൈദര്‍ ഹാജി, നഹ്ജുര്‍റശാദ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശാഫി ഹുദവി, സയ്യിദ് മുര്‍ഷിദ് തങ്ങള്‍, പി.കെ ഷറഫുദ്ദീന്‍ ഹാജി ചാമക്കാല, പഞ്ചായത്ത് മെമ്പര്‍ പി.കെ ഹംസ, മുഹമ്മദ് പെറ്റാസ് ചാമക്കാല, കെ.എം അബ്ദുല്ലക്കുട്ടി, പി.കെ ബശീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൂണ്‍ പത്തിനാണ് കാമ്പയിന്‍ അവസാനിക്കുന്നത്.