സമസ്ത ബഹ്റൈന്‍ മിഅ്‌റാജ് ദിന പ്രഭാഷണം ഇന്ന് (5)

ബഹ്റൈന്‍ : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഇന്ന് (5-6-2013 ബുധന്‍) രാത്രി ഇശാ നിസ്‌കാരശേഷം പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മനാമ സമസ്ത മദ്രസാഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. വിവിധ ഏരിയകളില്‍ ഹംസ അന്‍വരി മോളൂര്‍ (റഫ), ഉമറുല്‍ ഫാറൂഖ് ഹുദവി (ഹിദ്ദ്), ഹുസൈന്‍ മുസ്‌ലിയാര്‍ വെണ്ണക്കാട് (ഗുദൈബിയ്യ) ശൗകത് അലി ഫൈസി വയനാട് (സല്‍മാനിയ്യ), നൗഫല്‍ യമാനി (ജിദ്ഹഫ്‌സ്), കാവനൂര്‍ മുഹമ്മദ് മൗലവി (ദാറുകുലൈബ്), സൈദ് മുഹമ്മദ് വഹബി (മുഹറഖ്) സലീം ഫൈസി പന്തിരിക്കര (ഹൂറ) മുഹമ്മദലി ഫൈസി വയനാട് (ജിദാലി), അബ്ദുള്‍ അസീസ് മൗലവി കാന്തപുരം (ഹമദ് ടൗണ്‍), അബ്ദുല്‍ അസീസ് അന്‍വരി (ഉമ്മുല്‍ ഹസം), ഇബ്‌റാഹീം മുസ്‌ലിയാര്‍ (അദ്‌ലിയ), ഉമറുല്‍ ഫാറൂഖ് ഹുദവി (സനാബീസ്) തുടങ്ങിയവര്‍ സംബന്ധിക്കും.