അക്കാദമി റംസാന്‍ കാമ്പയിന്‍ ; മേഖലാ സംഗമങ്ങള്‍ ശ്രദ്ധേയമാവുന്നു

കല്‍പ്പറ്റ : ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി മെയ് 31 മുതല്‍ ജൂലൈ 31 വരെ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ആചരിക്കുന്ന റംസാന്‍ കാമ്പയിനിന്റെ ഭാഗമായി മേഖലാ തലങ്ങളില്‍ നടന്നു വരുന്ന അനുസ്മരണസംഗമങ്ങള്‍ വന്‍ജനശ്രദ്ധയാകര്‍ഷിക്കുന്നതും ഉപകാരപ്രദവുമാവുന്നു.
ശിഹാബ് തങ്ങള്‍-ഉമറലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടത്തിയാണ് ഓരോ മേഖലയിലും ഈ വര്‍ഷത്തെ റംസാന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സമൂഹത്തിന്റെ വഴികാട്ടികളായിരുന്ന രണ്ട് മഹാരഥന്മാരെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് അക്കാദമിയുടെ ഈ അനുസ്മരണ സംഗമങ്ങള്‍ ഏറെ ഉപകാരപ്രദമാവുന്നു.
സു. ബത്തേരി ദാറുല്‍ഉലൂം മദ്‌റസയില്‍ നടന്ന സംഗമം കെ സി കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ മമ്മൂട്ടി മാസ്റ്റര്‍ തരുവണ അനുസ്മരണ പ്രഭാഷമം നടത്തി. അബൂബക്കര്‍ ഫൈസി മണിച്ചിറ, എ കെ സുലൈമാന്‍ മൗലവി, എം കെ റശീദ് മാസ്റ്റര്‍ സംസാരിച്ചു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അക്കാദമി സെക്രട്ടറി സി പി ഹാരിസ് ബാഖവി വിശദീകരിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി കാവനൂര്‍ ദുആക്ക് നേതൃത്വം നല്‍കി. മേഖലാ ഭാരവാഹികളായി കെ സി കെ തങ്ങള്‍ (ചെയര്‍മാന്‍) അബ്ദുല്‍കരീം ബാഖവി, ഉസ്മാന്‍ കൈപ്പഞ്ചേരി(വൈ. ചെയര്‍മാന്‍) അബ്ദുല്‍ ജലീല്‍ ദാരിമി(. കണ്‍വീനര്‍) സിദ്ദീഖ് ലത്തീഫി, ശിഹാബ് ചെതലയം(ജോ.കണ്‍വീനര്‍)അബൂബക്കര്‍ സിദ്ദീഖ് മഖ്ദൂമി(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. അബ്ദുല്‍ജലീല്‍ ദാരിമി സ്വാഗതവും സിദ്ദീഖ് ലത്തീഫി നന്ദിയും പറഞ്ഞു.
അമ്പലവയലില്‍ നടന്ന ആനപ്പാറ മേഖലാ സംഗമം കണക്കയില്‍ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഉമര്‍ നിസാമി ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി, അലി യമാനി, റഫീഖ് തോപ്പില്‍ സംസാരിച്ചു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി അനുസ്മരണ പ്രഭാഷണം നടത്തി. ശിഹാബുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഭാരവാഹികളായി കണക്കയില്‍ മുഹമ്മദ്(ചെയര്‍മാന്‍) ഖാദിര്‍ ഹാജി, ഷമീര്‍ കുറ്റിക്കൈത, നാസിര്‍ ഫൈസി(വൈ.ചെയര്‍മാന്‍) നവാസ് ദാരിമി(നറല്‍കണ്‍വീനര്‍) ശിഹാബ് ഫൈസി, ഹംസ ഫൈസി മാടക്കര(ജോ.കണ്‍വീനര്‍) ഉമര്‍ നിസാമി(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
ഇന്ന് (ഞായര്‍) 3 മണിക്ക് മാനന്തവാടി ടൗണ്‍ മദ്‌റസയില്‍ നടക്കുന്ന സംഗമത്തില്‍ ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശിഹാബുദ്ദീന്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും.