ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പഞ്ചാര ഉസ്മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ വിതരണം ചെയ്യുന്നു |
വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ പബ്ലിക് സ്‌കൂളില്‍
ലോകപരിസ്ഥിതി ദിനാഘോഷം
വിപുലമായ പരിപാടികളോടെ
സംഘടിപ്പിച്ചു.
കുട്ടികള്‍ക്കുള്ള
വൃക്ഷതൈ വിതരണോദ്ഘാടനം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
പഞ്ചാര ഉസ്മാന്‍ നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പാള്‍
പി സി ത്വാഹിര്‍ അദ്ധ്യക്ഷത
വഹിച്ചു. അബ്ദുല്ലക്കോയ,
ഇബ്രാഹിം ഫൈസി
സംബന്ധിച്ചു. തുടര്‍ന്ന്
പരിസ്ഥിതി ക്വിസ്സ് മത്സരം
നടത്തി. മുര്‍ഷിദ,
മാജിദ ശബ്‌ന
ഒന്നും രണ്ടും സ്ഥാനങ്ങള്‍
നേടി. പരിപാടികള്‍ക്ക്
അധ്യാപകരായ അബൂബക്കര്‍,
മുസ്തഫ വാഫി,
അബ്ദുല്‍
ഗഫൂര്‍ മുസ്‌ലിയാര്‍,
കെ അഷീബ്,
റൈഹാനത്ത്,
സറീന നേതൃത്വം
നല്‍കി. തുടര്‍ന്ന്
വിദ്യാര്‍ത്ഥികള്‍ കാമ്പസ്
ശുചീകരണവും നടത്തി.