വെങ്ങപ്പള്ളി
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയിലെ പുതിയ ബാച്ചിന്റെ
ക്ലാസ്സ് ഉദ്ഘാടനം ജൂണ്‍ 10
ന് തിങ്കളാഴ്ച
രാവിലെ 10 മണിക്ക്
കോഴിക്കോട് ഖാസി സയ്യിദ്
മുഹമ്മദ്‌കോയ ജമലുല്ലൈലി
തങ്ങള്‍ നിര്‍വ്വഹിക്കും.
അക്കാദമിയുടെ
12-ാമത്
ബാച്ചാണിത്. എസ്
എസ് എല്‍ സി തുടര്‍പഠനയോഗ്യത
നേടി സി ഐ സി എന്‍ട്രന്‍സില്‍
വിജയിച്ച 30 കുട്ടികള്‍ക്കാണ്
ഈ വര്‍ഷം വാഫി കോഴ്‌സില്‍
പ്രവേശനം നല്‍കിയത്.
എട്ടുവര്‍ഷം
കൊണ്ട് മതരംഗത്ത് പിജിയും
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ
ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറും
നല്‍കുന്നതാണ് വാഫി കോഴ്‌സ്.
എസ് എസ് എല്‍
സിയോടൊപ്പം മൂന്നു വര്‍ഷം
കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കുന്ന
ഉമറലി തങ്ങള്‍ ഹിഫ്‌ളുല്‍
ഖുര്‍ആന്‍ കോളേജിലെ പുതിയ
ബാച്ചിന്റെ ക്ലാസ്സ് ഉദ്ഘാടനവും
തങ്ങള്‍ നിര്‍വ്വഹിക്കും.
പ്രിന്‍സിപ്പാള്‍
കെ ടി ഹംസ മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ നടക്കുന്ന
ചടങ്ങില്‍ അക്കാദമിയുടെ
ഭാരവാഹികളും സമസ്തയുടേയും
പോഷക ഘടകങ്ങളുടേയും ജില്ലാ
നേതാക്കളും സംബന്ധിക്കും.