പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
കോട്ടക്കല്‍
: ആത്മീയ
പ്രബോധന പ്രചാരണ രംഗത്ത്
ഉത്കൃഷ്ട സാന്നിധ്യമായ
പള്ളിദര്‍സുകള്‍ പരിപോഷിപ്പിക്കണമെന്ന്
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
പ്രമുഖ ഖുര്‍ആന്‍
പണ്ഡിതനും പാലപ്പുറ മഹല്ല്
മുദരിസുമായ ഒ.പി
ഉസ്താദ് നേതൃത്വം നല്‍കുന്ന
ദര്‍സിന്റെ 20-ാം
വാര്‍ഷികാഘോഷങ്ങളുടെ സമാപന
സമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
തങ്ങള്‍. പ്രവാചകര്‍
തൊട്ട് പാരമ്പര്യമായി
കേരളത്തില്‍ നിലനില്‍ക്കുന്ന
സമ്പ്രദായമാണ് പള്ളിദര്‍സുകള്‍.
ഇസ്‌ലാമിക
വൈജ്ഞാനിക മേഖലകളില്‍ കരുത്തുറ്റ
പണ്ഡിതരെ വാര്‍ത്തെടുക്കാന്‍
പള്ളിദര്‍സുകള്‍ അനിവാര്യമാണെന്നും
തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മഹല്ല് സെക്രട്ടറി
തോപ്പില്‍ കുഞ്ഞാപ്പുഹാജി
അധ്യക്ഷത വഹിച്ചു. സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ
സെക്രട്ടറി പ്രൊഫ. കെ
ആലിക്കുട്ടി മുസ്‌ലിയാര്‍
മുഖ്യാതിഥിയായിരുന്നു.
എസ്.വൈ.എസ്
സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം
നിര്‍വഹിച്ചു. കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ്‌കോയ
തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനാ
സദസ്സിന് നേതൃത്വം നല്‍കി.
സമ്മേളന
സപ്ലിമെന്റ് സയ്യിദ് സി.പി.എം
തങ്ങള്‍ കെ.എം
സൈതലവി ഹാജിക്ക് നല്‍കി
പ്രകാശനം ചെയ്തു. ഹാഫിള്
അസദ് യൂസുഫി ഉത്തര്‍പ്രദേശ്
ഖിറാഅത്ത് നടത്തി.
എസ്.എം.എഫ്
സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍
കുഞ്ഞാപ്പുഹാജി, ഒ.പി
അബൂബക്കര്‍ ഫൈസി, പി.ടി
മുമ്മദ് ഫൈസി, എ.സി
അബ്ദുറഹിമാന്‍ ദാരിമി,
സി.പി
മൊയ്തു ബാപ്പു, കെ.
ഇസ്മാഈല്‍
ബാഖവി, ഇല്ലിക്കോട്ടില്‍
കുഞ്ഞലവിഹാജി, യു.
മരക്കാര്‍ഹാജി,
അലി മൗലവി
വെട്ടുപാറ, സി.എച്ച്
ബാപ്പുഫൈസി, യു.എ
മജീദ് ഫൈസി, ജഅ്ഫര്‍
ഇന്ത്യനൂര്‍,ആരിഫ്
ഫൈസി, ഇസ്മാഈല്‍
ബദ്‌രി പ്രസംഗിച്ചു.