പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇന്‍സാഫിന് പുതിയ നേതൃത്വം; നൗശാദ് ഹുവി പ്രസിഡന്റ്, നദീര്‍ ഹുദവി സെക്രട്ടറി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രധാന അഫ്‌ലിയേറ്റഡ് സ്ഥാപനമായ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്‌ലാമിക് നെറ്റ്‌വര്‍ക്ക് ഫോര്‍ സബീല്‍ അലുംനി (ഇന്‍സാഫ്) 20013-15 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു. നൗശാദ് കെ.പി ഹുദവി കരിങ്കപ്പാറ (പ്രസിഡന്റ്), അലി അക്ബര്‍ ഹുദവി പുതുപ്പറമ്പ്, അലാഉദ്ദീന്‍ ഹുദവി പുത്തനഴി (വൈസ്. പ്രസി), മുഹമ്മദ് നദീര്‍ ഹുദവി വേങ്ങര (ജനറല്‍ സെക്രട്ടറി),അബ്ദുല്‍ മാലിക് ഹുദവി, മുനീര്‍ ഹുദവി പാലക്കല്‍ (ജോ. സെക്ര), മുഹമ്മദ് അലി ഹുദവി വേങ്ങര ( വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുല്ല കുട്ടി ഹുദവി (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശൈഖുനാ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാല്‍ മീറാന്‍ സഅദ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ അന്‍വരി മണ്ണാര്‍ക്കാട്, ശറഫുദ്ദീന്‍ ഹുദവി പറപ്പൂര്‍, സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, അന്‍വര്‍ ശാഫി ഹുദവി നിലമ്പൂര്‍, ശരീഫ് ഹുദവി വെങ്ങാട്, റസാഖ് ഹുദവി മൂര്‍ക്കനാട് തുടങ്ങിയവര്‍ സംബന്ധിച്ചുസൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി സ്വാഗതവും നദീര്‍ ഹുദവി വേങ്ങര നന്ദിയും പറഞ്ഞു.