എം.ഐ.സി പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഉദുമ : ഉദുമ പടിഞ്ഞാര്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് ക്യാമ്പസില്‍ പുതുതായി നിര്‍മ്മിച്ച അഡ്മിന്‌സ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടന കര്‍മ്മം കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ഹോസ്റ്റല്‍ എം..സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ഖത്തര്‍ ഇബ്‌റാഹിം ഹാജിയും സ്മാര്‍ട്ട് ക്ലാസിന്റെ ഉദ്ഘാടനം പാക്യാര മുഹമ്മദ് കുഞ്ഞി ഹാജിയും നിര്‍വ്വഹിച്ചു. ഉസ്താദ് ത്വാഖാ അഹ്മദ് മൗലവി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, എം.പി മുഹമ്മദ് ഫൈസി, ശംസുദ്ധീന്‍ ഫൈസി, മുജീബ് റഹ്മാന്‍ ഹുദവി, മുഹമ്മദ് കുഞ്ഞി സ്പീഡ് വേ, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, ടി.വി മുഹമ്മദ് കുഞ്ഞി ഹാജി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.