SKSSF പരിസ്ഥിതി പ്രചരണോല്‍ഘാടനം നാളെ (01, ശനി)

മലപ്പുറം : SKSSF സംസ്ഥാന വ്യാപകമായി ജൂണ്‍ 1 മുതല്‍ 10 വരെ നടത്തുന്ന പരിസ്ഥിതി പ്രചരണത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം നാളെ (01, ശനി) കാലത്ത് 10 മണിക്ക് പുളിക്കല്‍ അരൂരില്‍ നടക്കും. പ്രചരണത്തിന്റെ ഭാഗമായി ജില്ലാതല പരിസ്ഥിതിചര്‍ച്ച, മികച്ച കര്‍ഷകരെ ആദരിക്കല്‍ പരിസ്ഥിതി പഠനക്യാമ്പ്, പരിസ്ഥിതി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തല്‍, സംസ്ഥാനതല പ്രബന്ധ മല്‍സരം, പള്ളികളില്‍ പരിസ്ഥിതി പ്രഭാഷണങ്ങള്‍, ഫലവൃക്ഷതൈ നടല്‍ തുടങ്ങിയവ നടക്കും.
ഉല്‍ഘാടന പരിപാടിയില്‍ ജനപ്രതി നിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. 'പരിസ്ഥിതി നിലനില്‍പിന്റെ ജീവതാളം' എന്ന വിഷയത്തില്‍ നടത്തുന്ന പ്രബന്ധ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 1000 വാക്കുകളില്‍ കവിയാത്ത ഉപന്യാസം ജൂണ്‍ 8 ന് മുമ്പ് skssfstate@gmail.com എന്ന വിലാസത്തില്‍ അയക്കണമെന്ന് കണ്‍വീനര്‍ പ്രൊഫ. അബ്ദുറഹീം കൊടശ്ശേരി അറിയിച്ചു.