സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ പ്രഭാഷണം നടത്തുന്നു |
ബഹ്റൈന്‍
: ഭക്തി നിറഞ്ഞ
ആരാധനാനുഷ്ഠാനങ്ങള്‍ക്ക്
മാത്രമെ വിശ്വാസിയുടെ
ജീവിതത്തില്‍ നന്മയും വിജയവും
കൊണ്ടെത്തിക്കാന്‍
സാധിക്കുകയുള്ളൂവെന്ന്
പ്രമുഖ പണ്ഡിതന്‍ സയ്യിദ്
ഫക്‌റുദ്ദീന്‍ തങ്ങള്‍
പ്രസ്താവിച്ചു. സമസ്ത
കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍
മനാമ കേന്ദ്ര മദ്‌റസയില്‍
മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച്
സംഘടിപ്പിച്ച പ്രാര്‍ത്ഥനാ
സദസ്സില്‍ ഉദ്‌ബോധനം
നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ ഏരിയകളില്‍
ഹംസ അന്‍വരി മോളൂര്‍ (റഫ),
ഉമറുല്‍ ഫാറൂഖ്
ഹുദവി (ഹിദ്ദ്),
ഹുസൈന്‍
മുസ്‌ലിയാര്‍ വെണ്ണക്കാട്
(ഗുദൈബിയ്യ),
ശൗക്കത് അലി
ഫൈസി വയനാട് (സല്‍മാനിയ്യ),
നൗഫല്‍ യമാനി
(ജിദ്ഹഫ്‌സ്),
കാവനൂര്‍
മുഹമ്മദ് മൗലവി (ദാറുകുലൈബ്),
സൈദ് മുഹമ്മദ്
വഹബി (മുഹറഖ്),
സലീം ഫൈസി
പന്തിരിക്കര (ഹൂറ),
മുഹമ്മദലി
ഫൈസി വയനാട് (ജിദാലി),
അബ്ദുള്‍ അസീസ്
മൗലവി കാന്തപുരം
(ഹമദ്
ടൗണ്‍) അബ്ദുല്‍
അസീസ് അന്‍വരി (ഉമ്മുല്‍
ഹസം), ഇബ്‌റാഹീം
മുസ്‌ലിയാര്‍ (അദ്‌ലിയ),
ഉമറുല്‍ ഫാറൂഖ്
ഹുദവി (സനാബീസ്)
തുടങ്ങിയവര്‍
നേതൃത്വം നല്‍കി.