കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക്ക് അക്കാദമി ഇന്റര്‍വ്യൂ നാളെ (09 ഞായര്‍ )

ബദിയടുക്ക : സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ പുതുതായി ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാമിയില്‍ 2013-14 വര്‍ഷത്തേക്കുള്ള അനാഥ - അഗതി മന്ദിരത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ നാളെ (09 ഞായര്‍) രാവിലെ 10 മണിക്ക് ബദിയടുക്കയിലുള്ള ഇസ്ലാമിക്ക് അക്കാദമിയില്‍ നടക്കും. സ്‌കൂള്‍ 8-ാം ക്ലാസ്സ് മുതല്‍ പി. ജി.വരെ മതപരവും, ഭൗതികവും സമന്വയിപ്പിച്ചുകൊണ്ടുള്ള പത്ത് വര്‍ഷത്തെ സൗജന്യ പഠനത്തിന് താല്‍പര്യമുള്ള സ്‌കൂള്‍ 7-ാം ക്ലാസ്സും മദ്‌റസാ 7-ാം ക്ലാസ്സോ തതുല്യമായോ യോഗ്യതയുളള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി പ്രസിഡണ്ട് യു. എം. അബ്ദുറഹ്മാന്‍ മൗലവി ജനറല്‍ സെക്രട്ടറി ഫസ്‌ലുറഹ്മാന്‍ ദാരിമി എന്നിവര്‍ അറിയിച്ചു.