SKSSF പരിസ്ഥിതി ദിനം ആചരിച്ചു

ബദിയഡുക്ക : 'പരിസ്ത്ഥി നിലനില്‍പ്പിന്റെ ജീവിതാളം' എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി ജൂണ്‍ 1 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പരിസ്ത്ഥി ദിനം ബദിയഡുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യക്ഷതൈകള്‍ നട്ട് പിടിപ്പിച്ച് കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമി കമ്പൗണ്ടില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ മേഖലതല ഉദ്ഘാടനം പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്കയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം നിര്‍വ്വഹിച്ചു. ബഷീര്‍ മൗലവി കുമ്പഡാജ, ബഷീര്‍ ദാരിമി നെക്രാജെ, ഹമീദ് ബാറക, മൂസ മൗലവി ഉബ്രങ്കള, ലത്തീഫ് മാര്‍പ്പനടുക്ക, അസീസ് പാട്‌ലടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.