ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം നാളെ (05 ബുധന്‍ )

തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്താറുള്ള ദിക്ര്‍ ദുആ സമ്മേളനം നാളെ (05 /06/2013 ബുധന്‍) ഹിദായ നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. ദിക്‌റ് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം ഖുര്‍ആന്‍ പാരായണ, സ്വാലാത്ത് ദുആ മജ്‌ലിസ് നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ദാറുല്‍ ഹുദാ വൈസ്.ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, . മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ.ടി ബശീര്‍ ബാഖവി, സൈദാലിക്കുട്ടി ഫൈസി കോറാട്, അഹ്മദ് കുട്ടി ബാഖവി പാലത്തിങ്ങല്‍, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.