ന്യൂഡൽഹി : ഡൽഹി
ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ
ഗവേഷക വിദ്യാർത്ഥികളായ സാജിദ്
ഹുദവി കൂടല്ലൂർ , ഹസൻ
ശരീഫ് വാഫി ഒളവട്ടൂർ എന്നിവർക്ക്
തുർക്കിയിൽ നടക്കുന്ന ഇന്റർനാഷണൽ
സ്റ്റുഡൻസ് കോണ്ഫ്രൻസിലേക്ക്
ക്ഷണം. ജൂണ്‍
8 മുതൽ
Istanbul Foundation for Science and Culture
സംഘടിപ്പിക്കുന്ന പരിപാടിയിൽ
ഇന്ത്യയെ പ്രതിനിധീകരിച്ചു
ഇവർ സംസാരിക്കും. പറപ്പൂർ
സബീലുൽ ഹിദായയിലെ പഠനത്തിനു
ശേഷം ചെമ്മാട് ദാറുൽ ഹുദായിൽ
നിന്ന് ബിരുദം നേടിയ സാജിദ്
ഹുദവി ജാമിയ മില്ലിയ്യയിലെ
ഗൾഫ് സ്റ്റഡീസിലും,
ഒളവട്ടൂർ
നുസ്രതുൽ ഇസ്‌ലാം അറബിക്
കോളജിൽ നിന്ന് വാഫി പഠനം
പൂർത്തിയാക്കിയ ഹസൻ ഷരീഫ്
ജാമിഅയിലെ ഇസ്‌ലാമിക്
സ്റ്റഡീസിലും ഗവേഷണ പഠനം
നടത്തുന്നു. SKSSF ഡൽഹി
ചാപ്റ്റർ ഭാരവാഹികളാണ്
ഇരുവരും.