SYS സമ്മേളന പ്രചരണത്തിന് മക്കയില്‍ തുടക്കമായി

മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തുന്നു
മക്ക : "പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്" എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സുന്നി യുവജന സംഘം അതിന്‍റെ അറുപതാം വാര്‍ഷിക മഹാസമ്മേളനം 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ക്കോട്‌ വാദിതൊയ്ബയില്‍ നടക്കുകയാണ്. സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ SKIC മക്ക സംഘടിപിച്ച സമ്മേളനത്തിന്‍റെ പ്രച്ചരണോദ്ഘാടനം യു... SKSSF പ്രസിഡണ്ട്‌ ശുഹൈബ് തങ്ങള്‍ തലശ്ശേരി നിര്‍വഹിച്ചു. സമ്മേളന പ്രമേയം വിശദീകരിച്ച് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ബഹു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ സംസാരിച്ചു. കേരളത്തിന്റെ ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകളായിരുന്നു സുന്നി യുവജന സംഘത്തിന്‍റേത്. ബഹുഭൂരിപക്ഷം മുസ്ലിംകളെ യഥാര്‍ത്ഥ ഇസ്ലാമിക പാതയില്‍ തന്നെ നിലനിര്‍ത്തുന്നതിലും വഹാബിസതിന്റെയും വ്യാജ ത്വരീഖത്തുകളുടെയും വേരുകള്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങാതെ പോയതിലും സുന്നി യുവജന സംഘത്തിന്റെ പങ്ക് വലുതാണ്‌. പതിനഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഇസ്ലമിന്റെ പൈതൃകം അതുകൊണ്ടുതന്നെ സമസ്തക്കും SYS അടങ്ങുന്ന അതിന്റെ പോഷകഘടകങ്ങള്‍ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ കാലികപ്രസക്തമായ മുദ്രാവാക്യവുമായി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളന വിജയത്തിന് വേണ്ടി എല്ലാവരും സുസജ്ജരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ റഫീഖ്‌ ഫൈസി അധ്യക്ഷത വഹിച്ചു. സിദീഖ്‌ വളമംഗലം സ്വാഗതവും ഇസ്മാഈല്‍ കുന്നുംപുറം നന്ദിയും പറഞ്ഞു.