SKSSF മലപ്പുറം ജില്ലാ സര്‍ഗലയ ശില്പശാല സമാപിച്ചു

മലപ്പുറം : ജില്ലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ലസ്റ്റര്‍, മേഖല, ഏരിയ, ജില്ലാ തലങ്ങളിലായി നടക്കുന്ന സര്‍ഗലയ കലാസാഹിത്യ മല്‍സരങ്ങളുടെ ഓര്‍ഗനൈസര്‍മാര്‍ക്കും വിധികര്‍ത്താക്കള്‍ക്കും വേണ്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സര്‍ഗലയ ശില്പശാല ഒ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. മെയ് 11,12 തിയ്യതികളില്‍ മഞ്ചേരി എളയൂര്‍ മല്‍ജഉല്‍ ഐതാം യതീംഖാനയില്‍ വെച്ചു നടക്കുന്ന ജില്ലാ സര്‍ഗലയ പ്രോജക്ട് അമാനുല്ല റഹ്മാനി അവതരിപ്പിച്ചു. വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ ശാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം പൊടിയാട്, മജീദ് ഫൈസി ഇന്ത്യനൂര്‍, ശമീര്‍ ഫൈസി ഒടമല, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഹാശിറലി ശിഹാബ് തങ്ങള്‍, സിദ്ദീഖ് ചെമ്മാട്, നിയാസലി തങ്ങള്‍, ഉമറുല്‍ഫാറൂഖ് കരിപ്പൂര്‍, മജീദ് വാണിയമ്പലം, റിശാദ് കാളികാവ്, ഹബീബ് വെട്ടന്‍, ഉമര്‍ ദാരിമി പുളിയക്കോട്, നൗഷാദ് ചെട്ടിപ്പടി, ജഹ്ഫര്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്കി.