കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്തവര്‍ 2012-'13 സാമ്പത്തികവര്‍ഷത്തില്‍ അടയ്ക്കാനുള്ള മുഴുവന്‍ അംശദായ തുകയും മാര്‍ച്ച് 10-ന് മുമ്പ് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. അല്ലാത്തപക്ഷം ക്ഷേമനിധി അംഗത്വം റദ്ദാക്കുമെന്ന് മദ്രസാധ്യാപക ക്ഷേമനിധി മാനേജര്‍ അറിയിച്ചു. പുതിയ അംഗത്വമെടുക്കുന്നവര്‍ക്കുള്ള ഫോറം കളക്ടറേറ്റ് ന്യൂനപക്ഷ സെല്ലുകളിലും പുതിയറയിലെ ക്ഷേമനിധി ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0495-2720577 ഫോണില്‍ ലഭിക്കും.