കാസര്‍കോട് മനുഷ്യജാലിക; ഫണ്ട് ഉല്‍ഘാടനം ചെയ്തു

കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജനുവരി 26ന് കാസര്‍കോട്ട് വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ വിജയത്തിന് വേണ്ടിയുള്ള ഫണ്ട് ഉല്‍ഘാടനം കാസര്‍കോട് സിറ്റി ടവറില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ സുന്നി യുവജനസംഘം സംസ്ഥാന കൗണ്‍സിലര്‍ ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.ബഷീര്‍ ഉളിയത്തടുക്കയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.
ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാറിന്റെ അധ്യക്ഷതവഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സുന്നി യുവജനസംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എസ്. ഇബ്രാഹിം ഫൈസി, എം.എ. ഖലീല്‍, എസ്.പി.സലാഹുദ്ധീന്‍, കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി, സി.എ. അബ്ദുള്ള കുഞ്ഞി ചാല, എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, റഷീദ് മൗലവി ചാലകുന്ന്, ഖലീല്‍ ഹസനി ചൂരി, ഇ.എം. കുട്ടി മൗലവി, സലാം ഫൈസി പേരാല്‍, താജുദ്ധീന്‍ ചെമ്പരിക്ക, എ.എ. സിറാജുദ്ധീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഫാറൂഖ് കൊല്ലമ്പാടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരീസ് ദാരിമി ബെദിര നന്ദിയും പറഞ്ഞു.