കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി അവസാനവാരം കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.അക്കാദമി പ്രസിഡണ്ട് യു.എം.അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷതവഹിച്ചു.ഇ.പി.ഹംസത്തു സഅദി ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം നന്ദിയും പറഞ്ഞു. എന്‍.പി.മുഹമ്മദ് ഫൈസി,സുബൈര്‍ദാരിമി പൈക്ക,ബിഎച്ച് അബ്ദുല്ല കുഞ്ഞി, മാഹിന്‍ കേളോട്ട്, കോട്ട അബ്ദുറഹ്മാന്‍ ഹാജി,കെ.എ. മൂസ മുസ്ലിയാര്‍, ഹമീദ് ഹാജി ചെര്‍ളടുക്ക,അബ്ദുല്ല ചാല്‍കര,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുഹമ്മദ് മൗലവി പുണ്ടൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്,കുഞ്ഞാമു പൈക്ക,മൊയ്തീന്‍ കുഞ്ഞി മൗലവി,ഹമീദ് കേളോട്ട്, അബ്ദുള്‍ ഖാദര്‍ ബാറടുക്ക,ലത്തീഫ് മാര്‍പ്പിനടുക്ക, ആഷിഫ് വിദ്യാഗിരി, ഹനീഫ് കാര്‍വാര്‍,കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുഹമ്മദ് ഹാജി വഫ,ഹമീദ് ബാറക്ക,വൈ.കെ.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാഗതസംഘ ഭാരവാഹികളായി യു.എം.അബ്ദുറഹ്മാന്‍ മൗലവി (ചെയര്‍മാന്‍),ബി.എച്ച്.അബ്ദുല്ല കുഞ്ഞി(വര്‍ക്കിംഗ് ചെയര്‍മാന്‍),ഇ.പി.ഹംസത്തു സഅദി,അഹമദ് മൗലവി ചെര്‍ക്കള,എം.എസ്.മൊയ്തു,സി.എ.അബൂബക്കര്‍,ഫസലുറഹ്മാന്‍ ദാരിമി(വൈസ് ചെയര്‍മാന്‍), റഷീദ് ബെളിഞ്ചം (ജനറല്‍ കണ്‍വീനര്‍),സുബൈര്‍ ദാരിമി, കോട്ട അബ്ദുറഹ്മാന്‍,ഹമീദ് ഹാജി ചെര്‍ളടുക്ക,എന്‍.പി.മുഹമ്മദ് ഫൈസി,സൂപ്പി ബദിയടുക്ക, ബദറുദ്ധീന്‍ താസിം(കണ്‍വീനര്‍),മാഹിന്‍ കേളോട്ട് (ട്രഷറര്‍), ഫുഡ്ഡ് : ഹമീദ് ഹാജി ചെര്‍ളടുക്ക (ചെയര്‍മാന്‍),അബൂബക്കര്‍ മൗലവി ചൂരിക്കോട്(കണ്‍വീനര്‍),ഫിനാന്‍സ് :ഹംസത്തു സഅദി (ചെയര്‍മാന്‍),കുഞ്ഞാമു പൈക്ക (കണ്‍വീനര്‍), പ്രചരണം :കെ.എ. മൂസ മുസ്ലിയാര്‍(ചെയര്‍മാന്‍),മുനീര്‍ ഫൈസി (കണ്‍വീനര്‍),സ്റ്റേജ് ആന്റ് ഡക്കറേഷന്‍: അബ്ദുല്ല ചാല്‍കര(ചെയര്‍മാന്‍),ഗഫൂര്‍ പള്ളത്തടുക്ക(കണ്‍വീനര്‍),സ്വീകരണം : ഹസൈനാര്‍ ഫൈസി ബീജന്തടുക്ക(ചെയര്‍മാന്‍),മുഹമ്മദ് മൗലവി പുണ്ടൂര്‍ (കണ്‍വീനര്‍),വളണ്ടിയര്‍ : ഹനീഫ് കാര്‍വാര്‍(ക്യാപ്റ്റന്‍),ഇബ്രാഹിം ബദിയടുക്ക (വൈസ് ക്യാപ്റ്റന്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.