കണ്ണൂരില്‍ ഇസ്‌ലാമിക് ടീനേജ് കാമ്പസ് ആരംഭിക്കുന്നു.


അബുദാബി:  യുവാക്കളില്‍  ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസ് (ITC ) പദ്ധതി കണ്ണൂര്‍  ജില്ലയിലെ കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപി പ്പിക്കുന്നു.കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍   സ്നേഹത്തിന്റെ പേരില്‍ ചൂഷണം , ഒളിച്ചോട്ടം, അവിഹിത ബന്ധങ്ങള്‍, ലഹരി ഉപയോഗം എന്നിവ വര്‍ധിക്കുന്ന  സാഹചര്യത്തില്‍ സ്‌നേഹത്തിന്‍റെ രസതന്ത്രം,വീട്ടുവൈദ്യം,ജീവിതാസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പുകളും കൗണ്‍സിലിങ്ങും നല്‍കുകയും ധാര്‍മികബോധവല്‍കരണം നടത്തുകയും ചെയ്യുന്നതാണ് പദ്ധതി.പ്രവര്‍ത്തനത്തിന്   ആവശ്യമായ സാമ്പത്തിക സഹായം വഹിക്കാന്‍ അബുദാബി കണ്ണൂര്‍ ജില്ല SKSSF പ്രവര്‍ത്തക സമിതി തീരുമാനിച്ചു . .ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സാബിര്‍ മാടൂല്‍ അധ്യക്ഷതവഹിച്ചു .ഒ .പി അബദുല്‍റഹിമാന്,താജ്കമ്പില്‍ ,നൌഫല്‍ ആസ്അദി വളക്കൈ, അഷ്‌റഫ്‌.പി വാരംഎന്നിവര്‍ പ്രസംഗിച്ചു .
അഷ്‌റഫ്‌ തടിക്കടവ്  സ്വാഗതവും ശജീര്‍ ഇരിവേരി നന്ദിയും  പറഞ്ഞു .