പാപ്പിനിശ്ശേരി വെസ്റ്റ്: പരിശുദ്ധ ഉം റയ് ക്ക് വേണ്ടി പോകുന്ന ജാമി അ: അസ് അദിയ്യ: ഇസ് ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് വെസ് പ്രന്‍സിപ്പാള്‍ ബി.യൂസുഫ് ബാഖവി മൊറയൂറിനു സ്റ്റാഫ് കൗണ്‍സിലും സ്റ്റുഡന്റ്‌സ് വിംഗും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. യോഗം അബൂ സുഫ് യാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസിര്‍ ഹൈത്തമി, അബ്ദുല്‍ ഫത്താഹ് ദാരിമി, എ.കെ.അബ്ദുല്‍ ബാഖി, അയൂബ് ദാരിമി, അബ്ദുല്‍ വാഹിദ് അസ്അദി, ഹാഫിസ് ഹുസൈന്‍ ബിഹാരി,എ.പി.അബ്ദുല്‍ ഖാദര്‍ ഹാജി, സി.എച്ച്.അബ്ദുസലാം പ്രസംഗിച്ചു. പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ് ക്ക് നേതൃത്വം നല്‍കി. അബ്ദുറഹ് മാന്‍ വയനാട് സ്വാഗതവും അനീസ് അടിവാരം നന്ദിയും പറഞ്ഞു.