നവോത്ഥാന രംഗത്ത് സമസ്തയുടെ പ്രവര്‍ത്തനം മഹത്തരം: അഡ്വ: എന്‍ സൂപ്പി
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു |
ജിദ്ദ: ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ കേരളീയ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും സച്ചരിതരായ പൂര്‍വ്വ സൂരികള്‍ കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന് ശക്തി പകരേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ: എന്‍ സൂപ്പി പ്രസ്താവിച്ചു. ജാമിഅയുടെയും 2014 ഏപ്രില്‍ 4, 5, 6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ തൈ്വബയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സഊദി ദേശീയ തല പ്രചരണോദ്ഘാടനം ജിദ്ദയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാചകരില്‍ നിന്ന് ലഭിച്ച യഥാര്‍ത്ഥ പൈതൃകം കേരളത്തില്‍ നിലനിര്‍ത്തിപ്പോന്നത് സമസ്തയിലൂടെയാണെന്നും നൂറ്റാണ്ടുകള്‍ നീണ്ട മഖ്ദൂമി കാലഘട്ടം അവസാനിക്കുന്നതോടെയാണ് സമസ്ത രൂപം കൊള്ളുന്നതെന്നും 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്' എന്ന സമ്മേളന പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ടി.എച്ച് മുഹമ്മദ് ദാരിമി പറഞ്ഞു.
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഐക്യദാര്‍ഢ്യ പ്രഭാഷണം കെ. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് നിര്‍വ്വച്ചു. അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, അലി മൗലവി നാട്ടുകല്‍, അബ്ദുസ്സലാം മൗലവി വാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സഊദി നാഷണല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലമ്പാടി നന്ദിയും പറഞ്ഞു.