പൂക്കോട്ടുംപാടം: അഞ്ചാംമൈല്‍ യമാനിയ്യ ഇസ്‌ലാമിക് സെന്ററിന്റെ പതിമൂന്നാമത് വാര്‍ഷികാഘോഷത്തിനു ഉജ്ജ്വല സമാപനം . മൂന്ന് ദിവസങ്ങളിലായി നടന്ന ആദര്‍ശ ക്യാമ്പ്, മാതൃസംഗമം, യുവജന വിദ്യാര്‍ത്ഥി സംഗമം, പ്രവാസി സമ്മേളനം എന്നിവയില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുള്ള ഖാസിമി മൂത്തേടം, മുജീബ് റഹ്മാന്‍ ദാരിമി, ശിഹാബ് റഹ്മാന്‍ രാമക്കുത്ത്, അബ്ദു സമ്മദ് പൂക്കോട്ടുര്‍, സലാം ഫൈസി ഇരിങ്ങാട്ടിരി, റൈഹാനത്ത്, ഹസന്‍ ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി. സമാപന സമ്മേളനം സംസ്ഥാന വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദു സമ്മദ് പൂക്കോട്ടുര്‍, സലാഹുദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍ കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണം നടത്തി. പി.വി. അബ്ദുള്‍ വഹാബ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.ടി കുഞ്ഞാന്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമതി അധ്യക്ഷന്‍ കളരിക്കല്‍ സുരേഷ് കുമാര്‍, വി.പി. അബ്ദുള്‍കരിം, പി. ഹംസ എന്നിവര്‍ പ്രസംഗിച്ചു. എം.ടി. ഹക്കിം, സി. നാണി ഹാജി, വി.കെ ബാപ്പുട്ടി, ഹസന്‍ ഹാജി, ഫവാസ് പൂന്തുരുത്തി, കെ. സുബൈര്‍, അബ്ദുള്‍ സലാം പാരി, കെ. അലി, എം. കുഞ്ഞാപ്പ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.