'ജിന്ന് ബാധയേറ്റ' തൌഹീദും ശിര്‍ക്കും; മുജാഹിദ്‌ ഗ്രൂപ്പുകള്‍ വീണ്ടും പിളര്‍പ്പിലേക്ക്‌............ .....സകരിയ്യ സ്വലാഹിയെ 'ജിന്നൂരികള്‍' പുറത്താക്കി

സകരിയ്യ സ്വലാഹി പുതിയ 'സുന്നി ഗ്രൂപ്പായി' രൂപാന്തരപ്പെട്ടേക്കുമെന്നും വഹാബി നിരീക്ഷകര്‍ 
സകരിയ്യ സ്വലാഹിയെ പുറത്താക്കിയ വാര്‍ത്ത പ്രസിദ്ധീകരിച്ച ഇന്നത്തെ (ശനി )പത്ര വാര്‍ത്ത‍ 

തൌഹീദിനും ശിര്‍ക്കിനും പ്രമാണങ്ങളുടെയും പൂര്‍വ്വിക പണ്‌ഢി തരുടെയും വിശദീകരണങ്ങള്‍ മറി കടന്ന്‌ സ്വന്തമായ ഇജ്‌തി ഹാദുകളുമായി രംഗ ത്തിറങ്ങി വിശ്വാസി കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കി സംഘടന വളര്‍ത്തിയ മുജാഹിദ്‌ വിഭാഗത്തിന്‌ ഒടുവില്‍ തങ്ങള്‍ കുഴിച്ച കുഴികളിലേക്ക്‌ തന്നെ വീണ്‌ പിടയേണ്ട ദുര്‍ഗതിക്ക്‌ ആദര്‍ശ കേരളം സാക്ഷിയാവുകയാണ്‌.........
'സ ഹായം തേടല്‍'(ഇസ്തിഗാസ ) എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച്  സംഘടന കെട്ടിപ്പടുത്ത മുജാഹിദുകള്‍  തൌഹീദിന്‌ പുതിയ നിര്‍വ്വചനം മെനഞ്ഞെടുത്തിരുന്നു.. അതുപ്രകാരം അല്ലാഹുവല്ലാത്തവരോട്‌ അഭൌതിക മാര്‍ഗത്തിലുള്ള സഹായാര്‍ത്ഥന ശിര്‍ക്കാണെ ന്നായിരുന്നു അവര്‍  പ്രചരിപ്പിച്ചിരുന്നത്‌. 

എന്നാല്‍  അടു ത്ത കാല്‌ത്തായി ഈജിപ്‌ഷ്യന്‍ തൌഹീദ്‌ വിട്ട്‌ സൌദി തൌഹീദിലേക്ക്‌ കളം  മാറിയതോടെ (ഇരു തൌഹീദുകളെയും കുറിച്ചുള്ള അധിക വായനക്ക്‌  പൊട്ടി പിളര്‍ന്ന 'നദ്‌വത്തും' പിടി വിടാത്ത 'ജിന്ന്-പിശാചുകളും'  എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക) ജിന്നുകളുടെ സഹായത്തെക്കുറിച്ച്‌ പഠിക്കേണ്ടി വന്ന മുജാഹിദുകള്‍ക്ക്‌ തങ്ങളുടെ തൌഹീദിലെ തിരുത്തും അനിവാര്യമാവുകയായിരുന്നു.

അപ്രകാരം തിരുത്തുകള്‍ അംഗീകരിച്ചവരും അല്ലാത്തവരുമായി നേരത്തെ രണ്ടു ഗ്രൂപ്പുകളായി മാറിയവര്‍ക്ക്‌ പിന്നീട്‌ തങ്ങളുടെ പല വാദങ്ങളും സ്വയം വിഴുങ്ങേണ്ടി വന്നു.

അതിനിടെയാണ്‌ ചില മൌലവിമാര്‍ക്ക്‌ തങ്ങള്‍ കണ്ടെത്തിയ തൌഹീദിലെ ചില അബദ്ധങ്ങളും സുബദ്ധങ്ങളും    വിളിച്ചു പറയേണ്ടി വന്നത്‌ (സകരിയ്യ സ്വലാഹിയുടെ തന്നെ ഒരു ഉദാഹരണം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

എന്നാല്‍ അവയിലേറെയും സുന്നി ആദര്‍ശമാണെന്നു വന്നതോടെ അവര്‍ക്കെതിരില്‍ നേതൃത്വം അച്ചടക്ക നടപടികളുമായി മുന്നോട്ടു വരികയായിരുന്നു.

ആയിടക്കാണ്‌ അഭൌതിക മാര്‍ഗത്തിലുള്ള ജിന്നിനോടുള്ള സഹായ തേട്ടവും ശിര്‍ക്കല്ലെന്ന്‌ സകരിയ്യ സ്വലാഹിക്കും പറയേണ്ടി വന്നത്‌. എന്നാല്‍ ഈ വാദവും കൂടി തങ്ങള്‍ അംഗീകരിച്ചാല്‍ പിന്നെ മഹാത്മാക്കളോടുള്ള അഭൌതിക സഹായാര്‍ത്ഥനകളും ശിര്‍ക്കല്ലെന്ന്‌ വരുമെന്നതും അന്തിമ വിശകലനത്തില്‍ തങ്ങളുടെ പ്രസ്‌താനത്തിനു തന്നെ നിലനില്‍പ്പുണ്ടാവില്ലെന്നും തിരിച്ചറിഞ്ഞ ജിന്നൂരികള്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക പക്ഷം(മൌലവി ഗ്രൂപ്പ്‌) ഗത്യന്തരമില്ലാതെയാണിപ്പോള്‍ തങ്ങളുടെ മുന്‍ നിര പ്രഭാഷകനും പ്രതിരോധകനുമായ സകരിയ്യ സ്വലാഹിയെ പുറത്താക്കിയിരിക്കുന്നത്‌.

നേതൃത്വം പുറത്താക്കിയതോടെ സകരിയ്യ അടക്കമുള്ള ചില നേതാക്കള്‍ സ്വന്തമായി തങ്ങളുടെ ആശയ പ്രചരണം തുടരുമെന്ന വെല്ലുവിളിയാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്‌. സകരിയ്യ അനുകൂലിക്കുന്ന ഒരു വിഭാഗം സകരിയ്യയെ പുറത്താക്കിയത്‌ ചോദ്യം ചെയ്യുകയും അദ്ധേഹത്തോടൊപ്പം നില്‍ക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുമുണ്ട്‌. 

ഫാന്‍സു അസോസിയേഷനുകളെ സൃഷ്‌ടിച്ചവരാണെന്നും  മറ്റുമുള്ള ചില പരാമര്‍ശങ്ങളിലൂടെ 

മുമ്പ് ബാലുശേരിയെ സസ്പെന്‍ഡ് 
ചെയ്ത പത്രവാര്‍ത്ത
സകരിയ്യ അടക്കമുള്ള പുറത്താക്കപ്പെട്ടവരുടെ ഭാവി നീക്കങ്ങളെ കുറിച്ച്‌ കഴിഞ്ഞ ദിവസം എടവണ്ണയില്‍ നടന്ന ഔദ്യോഗിക പക്ഷത്തിന്റെ മുഖാമുഖത്തില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

ഏതായാലും അഭൌതിക മാര്‍ഗത്തി ലൂടെയുളള സഹായ തേട്ടവും ശിര്‍ക്കല്ലെന്ന വാദവുമായി മുന്നോട്ടുവന്ന സകരിയ്യ സ്വലാഹിയുടെ ഗ്രൂപ്പ്‌ പുതിയ ഒരു സുന്നി ഗ്രൂപ്പായി രൂപാന്തരപ്പെട്ടെക്കുമെന്നുമാണ്   മൌലവി ഗ്രൂപിലെ തന്നെ മുതിര്‍ന്ന നിരീക്ഷകരുടെ കണ്ടെത്തല്‍.

സകരിയ്യക്ക്‌ പുറമെ  പുറത്താക്ക പ്പെടനുള്ളവര്‍ ഇനിയുമുണ്ടാകുമെന്നാണ് മൌലവി ഗ്രൂപ്പിന്റെ നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവര്‍ത്തകര്‍ക്കുള്ള മുഖാമുഖങ്ങള്‍ തുടരുമെന്നും ഇനിയും ചിലര്‍ പുറത്തു പോകാനിരിക്കുന്നുണ്ടെന്നും അപ്പോഴൊന്നും വിശദീകരണം ചോദിച്ചു ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഇതേ മുഖാമുഖത്തില്‍ ആശംസാ പ്രസംഗം നടത്തിയ ഗള്‍ഫ്‌ പ്രതിനിധിയും അറിയിച്ചിരുന്നു.
സകരിയ്യ സ്വലാഹിയെ പുറത്താക്കിയ വിചിന്തനത്തിലെ റിപ്പോര്‍ട്ട്‌ ആധാരമാക്കി ഇറങ്ങിയ പത്രവാര്‍ത്ത ഇപ്രകാരമാണ്‌:

സകരിയ്യ സ്വലാഹിയെ കെ.എന്‍.എം. പുറത്താക്കി 
മലപ്പുറം: ദൈവത്തിന്റെ അദൃശ്യ സൃഷ്ടികളായ ജിന്നുകളെ സംബന്ധിച്ച് മുജാഹിദ് വിഭാഗത്തി നിടയില്‍ നിലനില്‍ക്കുന്ന വിവാദത്തിന്റെ തുടര്‍ ച്ചയായി സംഘടനയുടെ പ്രമുഖ പ്രഭാഷകനായ കെ.കെ സക്കരിയ സ്വലാഹിയെ കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) പുറത്താക്കി. കഴിഞ്ഞ 22ന് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന ഭരണസമിതി യോഗമാണ് നടപടിയെടുത്തത്.
ആദര്‍ശ രംഗത്തും സംഘടനാ രംഗത്തും ദീര്‍ഘകാലമായി അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടിയെന്ന് പ്രസ്ഥാന പ്രസിദ്ധീകരണമായ 'വിചിന്തന'ത്തില്‍ പറയുന്നു. ആദര്‍ശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുറഹിമാന്‍ ഇരിവേറ്റിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ മറ്റൊരു പ്രഭാഷകനായ മുജാഹിദ് ബാലുശേരിക്കെതിരെ നേരത്തെ സ്വീകരിച്ച നടപടികള്‍ ഉപാധികളോടെ പിന്‍വലിക്കാനും കെ.എന്‍.എം തീരുമാനിച്ചു.
ജിന്നുകളെ വിളിച്ചു പ്രാര്‍ഥിക്കുന്നത് ബഹുദൈവാരാധന (ശിര്‍ക്ക്) അല്ലെന്ന വാദമാണ് സക്കരിയ സ്വലാഹിക്കെതിരെ നടപടിക്ക് വഴിവെച്ചത്. നേരത്തേ ഇദ്ദേഹത്തിന് സംഘടനാ വേദികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രശ്നത്തില്‍ മുജാഹിദ് പണ്ഡിതസഭയായ കേരളാ ജംഇയത്തുല്‍ ഉലമ (കെ.ജെ.യു) വിശദീകരണവും തേടിയിരുന്നു.
എന്നാല്‍ വിശദീകരണം നല്‍കാതെ നിലപാട് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ കെ.ജെ.യു, കെ.എന്‍.എമ്മിന് നിര്‍ദേശം നല്‍കുകകയായിരുന്നു. സക്കരിയ സ്വലാഹിയുടെ സമാന നിലപാട് പിന്‍തുടര്‍ന്നിരുന്ന മുജാഹിദ് ബാലുശേരിയെയും നേരത്തേ പ്രസ്ഥാന വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. നിലപാട് മാറ്റാന്‍ തയാറായതിനെ തുടര്‍ന്നാണ് ഉപാധികളോടെ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തെറ്റ് സംഭവിച്ചതായി മുജാഹിദ് ബാലുശേരി വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇനി മുതല്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണ വേദികളില്‍ കെ.എന്‍.എമ്മിന്റെ നിരീക്ഷകനുണ്ടായിരിക്കും.
ഹദീസ് നിഷേധ നിലപാടിനെ തുടര്‍ന്നാണ് അബ്ദുറഹിമാന്‍ ഇരിവേറ്റിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ജിന്ന് വിവാദത്തില്‍ ഗള്‍ഫില്‍ ഇസ്ലാഹി സെന്ററുകളുടെ തലപ്പത്തും കെ.എന്‍.എം നിര്‍ദേശ പ്രകാരം നടപടി തുടങ്ങിയിട്ടുണ്ട്. ദുബൈ ദേര ഇസ്ലാഹി സെന്ററിന്റെ ഭാരവാഹി വിവാദത്തില്‍ നടപടിക്ക് വിധേയനായിട്ടുണ്ട്. വിവാദത്തില്‍ സംഘടനാ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന യുവജന, വിദ്യാര്‍ഥി സംഘടനാ തലപ്പത്തുള്ള ഏതാനും ചിലര്‍ കെ.എന്‍.എം നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. പ്രസ്ഥാനത്തിന്റെ നിലപാട് വിശദീകരിക്കാന്‍ മുഖാമുഖം ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തുന്നുണ്ട്.
എടവണ്ണ ജാമിഅ നദ്വിയയില്‍ സ്റ്റുഡന്‍സ് യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദര്‍ മൗലവി, സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി എന്നിവര്‍ക്കൊപ്പം പ്രഭാഷകരായ അഹമ്മദ് അനസ്, ഹനീഫ് കായക്കൊടി തുടങ്ങിയവര്‍ പങ്കെടുത്താണ് പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് നിവാരണം നല്‍കിയത്.