ടാങ്കര്‍ ലോറി അപകടം ഗ്യാസ്‌ വിതരണത്തിന്‌ ബദല്‍ മാര്‍ഗം പരിഗണിക്കണം : SKSSF

കാസറകോട്‌ : കണ്ണൂര്‍ ചാല ടാങ്കര്‍ലോറി ദുരന്തത്തിന്റെ പേരില്‍ ഇരുപതോളംപേര്‍ മരണപ്പെടുകയും അതിലധികം പേര്‍ക്ക്‌ പൊള്ളലേല്‍ക്കുകയും കോടികണക്കിന്‌ രൂപയുടെ നാശനഷ്‌ടം സംഭവിക്കുകയും ചെയ്‌ത പാശ്ചാതലത്തില്‍ ഗ്യാസ്‌ വിതരണത്തിന്‌ റെയ്‌ല്‍വേ പോലുള്ള ബദല്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുവഴി വര്‍ദ്ധിച്ച്‌ വരുന്ന ടാങ്കര്‍ലോറി അപകടവും ഗതാഗത കുരുക്കും ഒഴിവാക്കാനും സാധിക്കുമെന്നും നേതാകള്‍ പ്രസ്‌താവനയില്‍ കൂട്ടിചേര്‍ത്തു.