മറ്റു മതക്കാരുടെ ആചാരം അനുഷ്ടിക്കലല്ല മതേതരത്വം: അബ്ദുറഹിമാന് രണ്ടത്താണി എം.എല്.എ

പുത്തനത്താണി: മറ്റു മതക്കാരുടെ ആചാരം അനുഷ്ടിക്കലല്ല മതേതരത്വം എന്നും അവനവന്റെ മതവിശ്വാസത്തില്‍ ഉറച്ചു നിന്നു ആചാരങ്ങള്‍ അനുഷ്ടിച്ചും ഉത്തമ മതേതരത്വം ഉയര്‍ത്തിപിടിക്കാന്‍ കഴിയുമെന്നും അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ അഭിപ്രായപ്പെട്ടു. മറ്റു മതസ്ഥരുടെ ആചാരങ്ങള്‍ അനുഷ്ടിക്കലാണു മതേതരത്വം എന്നു ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണെ്ടന്നും സ്വന്തം മതാചാരങ്ങള്‍ പിന്തുടര്‍ന്നു മതേതരത്വത്തിന്റെ ഉത്തമ മാതൃക കാണിച്ച നേതാക്കന്മാരുടെ പാരമ്പര്യമാണു നമുക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളവന്നൂര്‍ ബാഫഖി യതീംഖാന വുമണ്‍സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.