“നവോത്ഥാനം; അവകാശികളും അവകാശ വാദവും” എന്നതാണ് പ്രമേയം
മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടക്കാനിരിക്കുന്ന എസ്.വൈ.എസ് നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ് ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് നടക്കുന്ന കാമ്പയിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച നടക്കും. കാമ്പയിന്‍ ഉദ്‌ഘാടനചടങ്ങിലും മറ്റും സംബന്ധിക്കാന്‍ പ്രമുഖ വാഗ്മികളും യുവപണ്‌ഢിതരും ബഹ്‌റൈനിലെത്തും തുടര്‍ന്ന് വിവിധ ഏരിയകളില്‍ കാമ്പയിന്‍ പരിപാടികളും പ്രചാരണപ്രവര്‍ത്തനങ്ങളും നടക്കും.
ചടങ്ങില്‍ മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശഹീര്‍ കാട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉസ്‌താദ് ഉമറുല്‍ ഫാറൂഖ് ഹുദവി, സമസ്‌ത ജന.സെക്രട്ടറി എസ്. എം . അബ്‌ദുല്‍ വാഹിദ്, സമസ്‌ത ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദാജി എന്നീ ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുത്തു.
ചടങ്ങില്‍ ജനറല്‍ സെക്രാടരി ഉബൈദുല്ലാ റഹ് മാനി സ്വാഗതവും നൌഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.