മനാമ
: സമസ്ത
ബഹ്റൈന്‍റെ ആഭിമുഖ്യത്തില്‍
സമസ്ത മദ്റസയില്‍ നടന്നു
വരുന്ന പ്രതിവാര പഠന ക്ലാസുകള്‍
റമദാന്‍ അവധിക്ക് ശേഷം
പുനരാരംഭിക്കുന്നു.
പുരുഷന്മാര്‍ക്ക്
തിങ്കള്‍, ബുധന്‍
ദിവസങ്ങളില്‍ രാത്രി 9
മണിക്ക്
ഖുര്‍ആന്‍ പാരായണ പഠനവും
വെള്ളിയാഴ്ചകളില്‍ രാത്രി
9 മണിക്ക്
ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസും
ഇടവിട്ട വെള്ളിയാഴ്ചകണില്‍
സുബ്ഹിക്ക് ശേഷം ഹദീസ് ക്ലാസും,
സ്ത്രീകള്‍ക്ക്
ഞായര്‍, ബുധന്‍ ദിവസങ്ങളില്‍
പകല്‍ 10 മണിക്ക്
ഖുര്‍ആന്‍ പാരായണ പഠനവും,
എല്ലാ
വ്യാഴാഴ്ചകളിലും രാത്രി 7
മണിക്ക് ഫാമിലി
ക്ലാസുമാണ് നടന്നു വരുന്നത്.
കൂടുതല്‍
വിവരങ്ങള്‍ക്ക് 33247991,
33248017 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടാം.