വെങ്ങപ്പള്ളി ഹജ്ജ്‌പഠന ക്യാമ്പ് നടത്തി

കല്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാമദിയില്‍ ഹജ്ജ് പഠനക്യാമ്പ് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി.ഹംസമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. വി.മൂസക്കോയ മുസ്‌ലിയാര്‍, എസ്. മുഹമ്മദ് ദാരിമി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി.അലി മുസ്‌ലിയാര്‍, മൂസ ബാഖവി മമ്പാട്, ഇബ്രാഹിം ഫൈസി പേരാല്‍, സി.പി.ഹാരിസ് ബാഖവി, എ.കെ. സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.