വളവന്നൂര്‍ യത്തീംഖാന കോളേജ് ഉദ്ഘാടനം

കല്പകഞ്ചേരി: വളവന്നൂര്‍ ബാഫഖി യത്തീംഖാനയുടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വനിതാകോളേജ് ശനിയാഴ്ച നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വനിതാ ഹോസ്റ്റല്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും ഭരണവിഭാഗം ബ്ലോക്ക് ഹൈദരലി ശിഹാബ് തങ്ങളും സ്മാര്‍ട്ട് റൂം ഇ.ടി.മുഹമ്മദ് ബഷീറും തുറന്നുകൊടുക്കും. കോഴിക്കോട് സര്‍വകലാശാല അഫിലിയേഷനുള്ള കോളേജില്‍ ബി.എ. ഇംഗ്ലീഷ്, ബി.കോം, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ. എന്നീ കോഴ്‌സുകളാണുള്ളത്. പത്രസമ്മേളനത്തില്‍ പി.പി.മുഹമ്മദ് ഫൈസി, പി.ടി.കെ.കുട്ടി, പടിയത്ത് മുഹമ്മദ് ഹാജി, പ്രൊഫ. അബ്ദുസ്സമദ്, അടിമാലി മുഹമ്മദ് ഫൈസി, ടി.പി.ബാവ എന്നിവര്‍ പങ്കെടുത്തു.