ഉദ്യോഗ കയറ്റത്തിലെ സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്തണം : SKSSF

കാസര്‍കോട്‌ : എസ്‌.സി, എസ്‌.ടി. വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ജോലിയില്‍ ഉദ്യോഗ കയറ്റത്തിന്‌ സംവരണം കൊണ്ട്‌ വരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അത്തരം സംവരണ ലിസ്റ്റില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്നും SKSSF കാസറകോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം അംഗീകരിച്ച പ്രമേയത്തില്‍ കൂടി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗത്തിലെ ഉയര്‍ന്ന തസ്‌തികകളില്‍ മുസ്ലിം വിഭാഗം നാമമാത്രമാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ ഇനിയും മുന്നോട്ട്‌ വരാത്ത സര്‍ക്കാര്‍ ഈ വിഷയത്തിലെങ്കിലും മുസ്ലിം വിഭാഗത്തെ പരിഗണിക്കണമെനന്ന്‌ പ്രമേയത്തില്‍ കൂട്ടിചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ്‌ നിസാമി, ഹാരിസ്‌ ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ്‌ ഫൈസി കജ, താജുദ്ധീന്‍ ദാരിമി പടന്ന, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം. ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.