പ്രബോധനം വിശ്വാസികളുടെ നിര്ബന്ധ ബാധ്യത: ഇബാദ് ട്രെയ്‌നിംഗ് ക്യാമ്പ്

കോഴിക്കോട്: സത്യസന്ദേ ശത്തിന്റെ പ്രബാധനം വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ട്രെയ്‌നിംഗ് ക്യാമ്പ് അഭിപ്രായപ്പെട്ടു. പ്രബോധകരുടെ ത്യാഗബോധം സമൂഹത്തില്‍ സമൂലമായ മാറ്റം സൃഷ്ടിക്കും. മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടന്ന ക്യാമ്പ് കൊടിക്കാല്‍ ശൈഖ് അബ്ദുല്ല തമിഴ്‌നാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹാജി ചെരേക്കാട് അധ്യക്ഷത വഹിച്ചു. കര്‍മങ്ങള്‍ പരിചയപ്പെടുന്നു, പ്രകീര്‍ത്തനം മനനം, സൂക്ഷ്മതയുടെ അര്‍ത്ഥതലങ്ങള്‍, പ്രത്യയശാസ്ത്ര പരിചയം, പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകളില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ.മുസ്തഫ കമാല്‍ പാഷ, മുഹമ്മദ് രിയാള് മൂസ മലബാരി, 
ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സാലിം ഫൈസി കൊളത്തൂര്‍, സി.കെ.മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ, എ.പി.അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര, ഫാദര്‍ ഇബ്‌റാഹിം മുണ്ടക്കന്‍ പ്രതിനിധികളുമായി സംവദിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമാപന സന്ദേശം നല്‍കി. ടി.ടി. മുഹമ്മദ്, പി.എ.മൗലവി അച്ചനമ്പലം, സഅദ് ഫൈസി ചുങ്കത്തറ, സത്താര്‍ പന്തല്ലൂര്‍, അബ്ദുറഹീം ചുഴലി, പി.എം. റഫീഖ് അഹ്മദ്, റശീദ് ബാഖവി എടപ്പാള്‍, കെ. എം. ശരീഫ്, റശീദ് മുഹമ്മദ് പ്രസംഗിച്ചു. ആസിഫ് ദാരിമി പുളിക്കല്‍ സ്വാഗതവും അബ്ദുറസാഖ് പുതുപൊന്നാനി നന്ദിയും പറഞ്ഞു.