ഹജ്ജ്: മാനിഫെസ്റ്റോ ഇന്ന്‍) പ്രസിദ്ധീകരിക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരുടെ യാത്രാവിശദാംശങ്ങള്‍ സംബന്ധിച്ച മാനിഫെസ്റ്റോ തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. യാത്രയുടെ വിശദാംശങ്ങള്‍ സൗദി എയര്‍ലൈന്‍സ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതോടെ തീര്‍ഥാടകര്‍ക്ക് യാത്രപുറപ്പെടുന്ന ദിവസവും വിമാനസമയങ്ങളും വ്യക്തമാകും. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി രണ്ടാഴ്ചമുമ്പേ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കാനായത് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. തീര്‍ഥാടകര്‍ക്ക് ബന്ധുക്കളോട് യാത്രപറയാനും പുണ്യയാത്രക്കൊരുങ്ങാനും സമയം ലഭിക്കും. മുന്‍കാലങ്ങളില്‍ ഹജ്ജിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിരുന്നത്.
സൗദി എയര്‍ലൈന്‍സ് അധികൃതര്‍ പരിമിതമായ സമയത്തിനുള്ളില്‍ മാനിഫെസ്റ്റോ കൈമാറിയത് ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ക്കും ആശ്വാസമായി. ഒരാഴ്ച മുമ്പാണ് എയര്‍ ഇന്ത്യയെ മാറ്റി സൗദി എയര്‍ലൈന്‍സിന് ഹജ്ജ്‌യാത്രയുടെ ചുമതല നല്‍കിയത്. ഒക്ടോബര്‍ ആറിനാണ് ആദ്യവിമാനം പുറപ്പെടുന്നത്. നേരത്തെ പ്രഖ്യാപിച്ച സമയങ്ങളില്‍ തന്നെയാണ് വിമാനങ്ങള്‍ പുറപ്പെടുക.