മതം പഠിക്കാം ഇരുളകറ്റാം ; ചെറുപ്പറ യൂണിറ്റ് SKSSF, SBV പ്രമേയ പ്രഭാഷണം

ചെറുപ്പാറ : ചെറുപ്പറ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് , എസ്.ബി.വി എന്നിവയുടെ സം യുക്താഭിമുഖ്യത്തില്‍ മതം പഠിക്കാം ഇരുളകറ്റാം എന്ന പ്രമേയത്തില്‍ പ്രമുഖ പ്രഭാഷകന്‍ സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തി. ആധുനിക സമൂഹം ഭൗതിക വിദ്യാഭ്യാസത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. മത വിദ്യഭ്യാസത്തിന് രക്ഷിതാക്കള്‍ മുങ്കൈയെടുക്കണമെന്നും മഹല്ലുകളും സ്ഥാപനങ്ങളും ഇതിനു സജ്ജരാകണമെന്നും അദേഹം പറഞ്ഞു. സമ്മേളനത്തില്‍ മഹല്ലു ഖത്തീബ് ഉസ്താദ് ബഷീര്‍ മുസ്ലിയാര്‍ ഉത്ഘാടനം നിര്വഹിച്ചു. മൂസകുട്ടി പതൂര്‍ സ്വഗതവും യഹ് യ ഇല്ലിക്കല്‍ നന്ദിയും പറഞ്ഞു. ശേഷം പറപ്പൂര്‍ സബീ ഹുല്‍ ഇസ്ലമിയ ബുര്‍ദ്ദ സംഘം സല്‍സബീല്‍ അവതരിപ്പിച്ച ബുര്‍ദ്ദ സദസ്സിന് ആവേശമായി.