നരോദപാട്യ കൂട്ടക്കൊല കോടതിവിധി ജൂഡീഷ്യറിയുടെ യശസുയര്ത്തി് - സമസ്ത

കോഴിക്കോട്: നരോദപാട്യാലയില്‍ സംസ്ഥാന ശിശുക്ഷേമ വകുപ്പ് മന്ത്രി മായാകൊട്ഹാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി എന്നിവരുടെ നേതൃത്വത്തിലും ഗൂഡാലോചനയിലും 1500 ഓളം പേര്‍ നടത്തിയ പ്രകടനക്കാര്‍ 97 പേരെ മൃഗീയമായി ചുട്ടുകൊന്നവര്‍ക്കെതിരില്‍ അലഹാബാദിലെ പ്രത്യേക എസ്.ഐ.ടി. കോടതി ജഡ്ജ് ജ്യോത്സനാ യാഗ്നിക്ക പുറപ്പെടുവിച്ച ശിക്ഷാ വിധി ഇന്ത്യന്‍ മതേതരത്വത്തിന്റെ മനോഹരമുഖമാണ് അനാവരണം ചെയ്യുന്നതെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മതേതരത്വത്തിന്ന് ബാധിച്ച അര്‍ബുദമാണ് ഇത്തരം വര്‍ഗീയതകളെന്ന് ജഡ്ജ് വിധ്യന്യായത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധ ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഖില്‍ ഭേശായി കോടതിയോടാവശ്യപ്പെട്ടിരുന്നെങ്കിലും ലോക സമൂഹങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വധശിക്ഷ നല്‍കാതെ ജീവപര്യന്തവും, മരണം വരെ ജയിലും വിധിച്ചത്.
 2002 ഫെബ്രുവരി 28ന് അലഹാബാദില്‍ നിന്ന് കേവലം 15കി.മീ. അകെലെയുള്ള പാട്യാല ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളും നിരാലംബരുമായ 97 മുസ്‌ലിംകളെ ജീവനോടെ പൊട്ടക്കിണറ്റില്‍ തള്ളി പെട്രോളൊഴിച്ചുകൊന്ന കിരാതവും പൈശാചികവുമായ കൊലയാളികളെ വളര്‍ത്തി സംരക്ഷിച്ചു സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതത്തിന് മാത്രമല്ല പരിഷ്‌കൃത സമൂഹത്തിന്നപമാനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ സംയുക്തപ്രസ്താവനയില്‍ തുടര്‍ന്നു പറഞ്ഞു. ഗര്‍ഭിണിയുടെ വയറ് കീറി പുറത്തെടുത്ത ചോരക്കുഞ്ഞിനെ പോലും ചുട്ടെരിച്ച ചരിത്രത്തിലെ ഏറ്റവും ഭയാനക-വര്‍ഗീയ താണ്ഡവമാണ് ഗുജറാത്തില്‍ അന്ന് നടന്നത്.
2002 ഫെബ്രുവരി ഗോധ്ര ട്രൈന്‍ തീപിടുത്തത്തിന്റെ പിന്നാലെയാണ് ഈ അരുംകൊല ബി.ജെ.പി.യുടെ ശിക്ഷണത്തിലും നിയന്ത്രണത്തിലും നരേന്ദ്രമോഡിയുടെ ഭരണത്തില്‍ അരങ്ങേറിയത്. ഭരണകൂടങ്ങള്‍ ഭരണഘടനാ ലംഘനങ്ങള്‍ നടത്തുന്ന ആപല്‍കരമായ പ്രവണത പലപ്പോഴും ഭാരതത്തില്‍ ഉണ്ടാവുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വും ഉയര്‍ത്തി പിടിക്കുന്നതില്‍ ജുഡീഷ്യറി കാണിക്കുന്ന പ്രതിബദ്ധതയും ജാഗ്രതയും ഭാരതത്തിന്റെ യശസ് ലോക സമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ത്തുന്നതോടൊപ്പം ഇരകള്‍ക്കും ഇരകളുടെ സമുദായത്തിനും സുരക്ഷാബോധവും നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.