ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ധനസഹായം : 15 ന്‌ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും

കല്‍പ്പറ്റ : ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഇന്‍ഫ്ര സ്‌ട്രെക്‌ച്ചര്‍ ഡെവലപ്പ്‌മെന്‍റ്‌ ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌(ഐ ഡി എം ഐ) അനുസരിച്ച്‌ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതി സെപ്‌തംബര്‍ 20 ലേക്ക്‌ നീട്ടിയിരിക്കുന്നു. അപേക്ഷ തയ്യാറാക്കുന്നതിനും ഐ ഡി എം ഐ ഫണ്ട്‌ നേടിയെടുക്കുന്നതിനാവശ്യമായ അവബോധം നല്‍കുന്നതിനും 15 ന്‌ ശനിയാഴ്‌ച കല്‍പ്പറ്റ സമസ്‌ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ ശില്‍പ്പശാലയില്‍ സൗകര്യമുണ്ടായിക്കുന്നതാണെന്ന്‌ വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വീനര്‍ എം കെ റശീദ്‌ മാസ്റ്റര്‍ അറിയിച്ചു.