പാണക്കാട് സ്വാദിഖലി തങ്ങളും ബഹാഉദ്ദീന് നദ്‌വിയും തുര്ക്കിയിലേക്ക്

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ആഗോള മതപണ്ഡിത സഭാംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും തുര്‍ക്കിയിലേക്ക്. തുര്‍ക്കി എജുക്കേഷണല്‍ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിന്റെ അതിഥികളായാണ് ഇരുവരും തുര്‍ക്കി സന്ദര്‍ശിക്കുന്നത്.
ഇസ്താംബൂളിലെ അല്‍ ഫാതിഹ് യൂണിവേഴ്‌സിറ്റി, സമാനിയോലു ടി.വി സെന്റര്‍, ഇസ്താംബൂള്‍ അക്കാദമി, സമാന്‍ ദിനപത്രം ഓഫീസ്, തോപ്കാപി പാലസ് മ്യൂസിയം, ഖൂനിയ സിറ്റിയിലെ ഇമാം ജലാലുദ്ദീന്‍ റൂമി മഖ്ബറ, മൗലാനാ യൂനിവേഴ്‌സിറ്റി, തലസ്ഥാന നഗരിയായ അങ്കാറ, ഹ. ഇബ്രാഹീം നബിയുടെ ജന്മ നാടായ ഉര്‍ഫ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.
ഇതിനു മുമ്പ് 2003 ലും 2011 ലും ഡോ. നദ്‌വി തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഭാരവാഹികളും വിദ്യാര്‍ത്ഥികളും യാത്രയയപ്പ് നല്‍കി.