വിജ്ഞാന വ്യാപനത്തിലൂടെ നവ സാമൂഹ്യ സംസ്കൃതി രൂപപ്പെടുത്തണം : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്
![]() |
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
ചെമ്മാട്: വിജ്ഞാന വ്യാപനവും അതിലൂടെ ലഭ്യമാകുന്ന നവസാമൂഹിക സംസ്‌കൃതിയുമാണ് ഇന്നത്തെ മനുഷ്യര്‍ക്ക് ആവശ്യമെന്നും സമൂഹത്തിന് ഉപകാരപ്പെടാത്ത വിജ്ഞാനം കൊണ്ട് ഒന്നും നേടാനാകില്ലെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നേടിയ വിജ്ഞാനങ്ങള്‍ പ്രയോജനപ്പെടുത്താനാവാത്ത അങ്കലാപ്പിലാണ് ഇന്നുളളവര്‍. നല്ലജീവിതം പ്രയോഗ വല്‍ക്കിക്ക പ്പെടുന്നതില്‍ പലരും പരാജയപ്പെടുകയും ചെയ്യുന്നു. അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാകണമെന്നും തങ്ങള്‍ സൂചിപ്പിച്ചു. ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാരഥീ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനകത്തും പുറത്തു നിന്നുമുളള 405 റെയ്ഞ്ച് കമ്മറ്റികളില്‍ നിന്ന് 6 വീതം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരെ സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. അഹ്മദ് ഹാജി.എ.പി. അരൂര്‍, എം.ടി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ചേലക്കാട് എന്നിവര്‍ക്ക് 50 വര്‍ഷത്തെ അദ്ധ്യാപന സേവനത്തിന് സുവര്‍ണ സേവന അവാര്‍ഡ് നല്‍കി. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ.എസ്. തങ്ങള്‍ വല്ലപ്പുഴ, പിണങ്ങോട് അബൂബക്കര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുക്കം ഉമര്‍ ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, ശാഫി ഹാജി ചെമ്മാട്, ടി.കെ.പരീകുട്ടി ഹാജി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍ഗോഡ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, എം.എ.ചേളാരി, കമാല്‍ ഹാജി കണ്ണൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പുക്കോട്ടൂര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, അലി.കെ വയനാട്, മൊയ്തീന്‍ ഫൈസി പുത്തനഴി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.