ചേളാരി: പൗരാണിക നേതൃത്വം ഏറെ പ്രതീക്ഷയോടെ കഠിനാധ്വാനത്തിലൂടെ ശേഖരിച്ചതും സംവിധാനി ച്ചതുമായ മതപഠന മേഖല കടുത്ത ചില വെല്ലുവിളികള്‍ നേരിടുകയാണ്. നിരവധി വഖഫ് സ്വത്തുക്കളും കെട്ടിട ങ്ങളും വിഭവങ്ങളും ഉപകാര പ്പെടുത്താന്‍ കഴിയാതെ പോകുന്നു. ഉമറാക്കള്‍ ഉലമാക്കള്‍ക്കൊപ്പം പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങണം. പള്ളി ദര്‍സുകളും മദ്‌റസകളും ബലക്ഷയമായാല്‍ ഇസ്‌ലാമിന് ബലക്ഷയം വരുമെന്നും സമുദായം പ്രബലപ്പെടേണ്ടത് മതവിദ്യാഭ്യാസത്തിലൂടെയാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അക്കാഡമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ചേളാരി സമസ്താലയത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതം പറഞ്ഞു. പിണങ്ങോട് അബൂബക്കര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.ടി.എം.കുട്ടി മൗലവി, അബ്ദുല്‍ഖാദിര്‍ ഫൈസി പള്ളംകോട്, കെ.കെ.എം.മൗലവി താനാളൂര്‍, ഹനീഫല്‍ ഫൈസി, കെ.പി.അബൂബക്കര്‍ മൗലവി, കെ.സി.അഹമ്മദ് കുട്ടി മൗലവി, മൊയ്തീന്‍ ഫൈസി സംസാരിച്ചു.