ന്യൂഡല്‍ഹി
: കേരള മുസ്‌ലിംകള്‍
വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
ഉത്തരേന്ത്യയിലേക്ക്
വ്യാപിപ്പിക്കണമെന്ന്
ഇ.ടി.മുഹമ്മദ്
ബഷീര്‍ എം.പി
പ്രസ്‌താവിച്ചു. SKSSF
ഡല്‍ഹി ചാപ്‌റ്റര്‍
സംഘടിപ്പിച്ച കാമ്പസ്
കണ്‍സീലിയം ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ
രംഗത്തെ മുന്നേറ്റത്തിനു
കൂട്ടായ ശ്രമം അനിവാര്യമാണെന്നും
അദ്ദേഹം പ്രസ്‌താവിച്ചു.
വിദ്യാഭ്യാസം
പ്രൊഫഷണലിസത്തിനപ്പുറം
സ്വഭാവരൂപീകരണത്തില്‍
ശ്രദ്ധയൂന്നണമെന്ന് മുഖ്യാഥിതി
ഹംദുല്ല സഈദ് എം.പി
നിരീക്ഷിച്ചു. സയ്യിദ്
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍
മെമ്മോറിയല്‍ എന്‍ഡോവ്‌മെന്‍റ്
ലോഞ്ചിംഗ് അലിഗഡ് യൂണിവേഴ്‌സിറ്റി
കോര്‍ട്ട് മെമ്പര്‍ ഡോ.
പി.എ.ഇബ്‌റാഹീം
ഹാജി നിര്‍വഹിച്ചു.
SKSSF കേരള
ട്രഷര്‍ കെ.ടി.എം.ബഷീര്‍
മാസ്റ്റര്‍ പനങ്ങാങ്ങര
അദ്ധ്യക്ഷത വഹിച്ചു.
സബാന്‍കുക്,
നവാസ് നിസാര്‍,
സാജിദ് ഹുദവി
എന്നിവര്‍ സംസാരിച്ചു.
ഡല്‍ഹി ചാപ്‌റ്റര്‍
പ്രസിഡന്‍റ് സി.കെ.ഫൈസല്‍
സ്വാഗതവും, ശംഷീര്‍
അലി നന്ദിയും പറഞ്ഞു.
ഡല്‍ഹിയിലെ
വിവിധ സര്‍വകലാശാലകളിലെ
വിദ്യാര്‍ഥികള്‍ പങ്കെടുത്തഅക്കാദമിക്
ആന്‍റ് ഫ്രഷേഴ്‌സ് മീറ്റ്
കെ.പി
ഹസന്‍ശരീഫിന്റെ അധ്യക്ഷതയില്‍
അഡ്വ:സയ്യിദ്
മര്‍സൂഖ് ബാഫഖി തങ്ങള്‍
ഉദ്‌ഘാടനം ചെയ്‌തു.
പ്രബന്ധാവതരണം,
ക്വിസ് മത്സരം,
ഫ്രഷേഴ്‌സ്
ടോക് എന്നിവയ്‌ക്ക് മുഹമ്മദ്
ഹുദവി, സമീര്‍
ബാബു, ആബിദ്
ഹുദവി,ഷാഫി
വാഫി ഹാഫിസ് സി.എച്ച്.
ജാബിര്‍ നേതൃത്വം
നല്‌കി.