കൗണ്‍സിലര്‍മാര്‍ 9 മണിക്ക് മുമ്പായി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം
ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് 14.09.2012 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് അല്‍ വുഹൈദ സുന്നി സെന്റ്രര്‍ മദ്രസ്സ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി , ജനറല്‍ സെക്രെട്ടറി ഷറഫുദ്ധീന്‍ പൊന്നാനി എന്നിവര്‍ അറിയിച്ചു. രാവിലെ 9ന് തുടങ്ങുന്ന സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് വൈകീട്ട് 6 മണി വരെ നീളും. മെംബെര്‍ഷിപ്പ് അടിസ്താനത്തില്‍ 2012-2014 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വരും. ജില്ലാ കമിറ്റിയില്‍ നിന്നും തിരഞ്ഞെടുത്ത കൗണ്‍സിലര്‍മാര്‍ ആയിരിക്കും മീറ്റില്‍ പങ്കെടുക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനതെ വിലയിരുത്തുനതോടൊപ്പം വാര്‍ഷിക കണക്കും അവതരിപ്പിക്കും. നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും. പങ്കെടുക്കുന്ന കൗണ്‍സിലര്‍മാര്‍ 9 മണിക്ക് മുമ്പായി റജിസ്ത്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നേതാക്കള്‍ അഭ്യാര്‍ഥിച്ചു.