മലപ്പുറം:കഴിഞ്ഞ ദിവസം ആരംഭിച്ച ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസ കെട്ടിടോദ്ഘാടന സമ്മേളനം പൊതു സമ്മേളനത്തോടെ നാളെ സമാപിക്കും.
ഇന്ന് രാവിലെ ഏഴിന് ദിക്‌റ് ദുആ സമ്മേളനം. 23ന് എട്ടിന് കുരുന്നുകൂട്ടമുണ്ടാകും. 11 മണിക്ക് നടക്കുന്ന പ്രവാസി സംഗമം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്യും. ഏഴിന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഐ.ടി ലാബ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ലൈബ്രറി ഉദ്ഘാടനം മന്ത്രി പി.കെ. അബ്ദുറബ്ബും നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ എ. നാസിറുദ്ദീന്‍ ദാരിമി, കെ. ബീരാന്‍ ഹാജി, കെ. മുഹമ്മദ്, റഹ്മാന്‍ വെട്ടുപാറ എന്നിവര്‍ പങ്കെടുത്തു