കരുവാരകുണ്ട് നജാത്ത് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി; കെട്ടിട ശിലാസ്ഥാപനം

കരുവാരകുണ്ട്: മത ഭൗതിക വിദ്യാഭ്യാസരംഗത്ത് അനേകര്‍ക്ക് വെളിച്ചം പകര്‍ന്ന മഹാപണ്ഡിത നായിരുന്നു കെ.ടി. മാനു മുസ്‌ലിയാരെന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കരുവാരകുണ്ട് നജാത്ത് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എന്‍.കെ. അബ്ദുറഹ്മാന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി. സൈതാലി മുസ്‌ലിയാര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, എം. അലവി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഒ.എം. കരുവാരകുണ്ട്, ജി.സി. കാരയ്ക്കല്‍, സി. ഹംസ, കരീം ബാഖവി ഇരിങ്ങാട്ടിരി, അബൂബക്കര്‍ ഫൈസി, പ്രിന്‍സിപ്പല്‍ ബാബു തോമസ്, ഫരീദ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു.